പുലി മുരുകന് 100 കോടി ക്ലബ്ബില്‍ എത്തിയതോടെ മോഹന്‍ലാലിന്റെ പ്രതിഫലം ഉയരും. മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒന്നാമനാണ് മോഹന്‍ലാല്‍. മലയാളം സിനിമയ്ക്ക് 4 കോടി രൂപയാണ് അദ്ദേഹം വാങ്ങുന്നത്. ദൃശ്യത്തിന്റെ വിജയത്തിന് ശേഷമാണു പ്രതിഫലം 3.50 കോടിയില്‍ നിന്ന് 4 കോടിയിലേക്ക് ഉയര്‍ന്നത്.
പുലിമുരുകന്റെ വിജയത്തോടെ പ്രതിഫലം ഇനിയും ഉയരാനാണ് സാധ്യത. അന്യഭാഷാ ചിത്രങ്ങളില്‍ നിന്നാണ് ലാലിനു കൂടുതല്‍ ഡിമാന്ട് ഉയരുന്നത്. മലയാളത്തെക്കാള്‍ ഇരട്ടി പ്രതിഫലമാണ് അന്യ ഭാഷകളില്‍ ലാലിന് ലഭിക്കുന്നത്. 10കോടിയാണ് അന്യഭാഷാ ചിത്രങ്ങളില്‍ ലാലിന്റെ പ്രതിഫലം. മോഹന്‍ലാലിന് എത്ര നല്കിയാലും ഇരട്ടിയിലധികം തിരികെ കിട്ടുമെന്ന ഗ്യാരണ്ടിയുള്ളതിനാലാണ് നിര്‍മ്മാതാക്കള്‍ വന്‍പ്രതിഫലം നല്കാന് തയ്യാറാകുന്നത്.
തുടര്‍ച്ചയായി ബിഗ് ബജെറ്റ് ചിത്രങ്ങളുമായി എത്തുന്ന മോഹന്‍ലാലിന്റെ അടുത്ത ചിത്രം ചെറിയ ബജെറ്റില്‍ തയ്യാറാക്കുന്ന ‘മുന്തിരി വള്ളികള്‍ തളിര്ക്കുംപോള് ‘ ആണ്. ദൃശ്യത്തിനു ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Post Your Comments