GeneralNEWS

‘മുസ്ലിം നടികള്‍ പൊട്ട് തൊട്ടാല്‍ എന്ത് സംഭവിക്കും’? ഷംനാ കാസിം ചോദിക്കുന്നു

സിനിമയില്‍ താന്‍ നേരിട്ട അവഗണനകളെ കുറിച്ചെല്ലാം ഇതിനോടകം മനസ്സ് തുറന്നു കഴിഞ്ഞ ഷംന ഫേസ്ബുക്കില്‍ വരുന്ന കമന്റുകളെ കുറിച്ചും വിവാദങ്ങളെ കുറിച്ചുമാണ് ഇപ്പോള്‍ പ്രതികരിയ്ക്കുന്നത്.
എന്നെ പറ്റി ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ടെന്നും ഗര്‍ഭിണിയായി അഭിനയിച്ചപ്പോള്‍ ഷംന വിവാഹം കഴിക്കാതെ ഗര്‍ഭിണിയായി എന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചുവെന്നും താരം പറയുന്നു. എന്നെ പറ്റിയുള്ള ഗോസിപ്പുകള്‍ വരുമ്പോൾ വീട്ടുകാരാണ് ഏറ്റവും കൂടുതല്‍ വിഷമിച്ചത്. ഞാനും ഒരുപാട് കരഞ്ഞിരുന്നു. ഇനി ഇക്കാര്യത്തെ ചൊല്ലി കരയാന്‍ എന്നെ കിട്ടില്ലെന്നും താരം പറയുന്നു. അതുപോലെ തന്നെ താന്‍ പൊട്ട് തൊട്ടുള്ള ഫോട്ടോസ് ഫേസ്ബുക്കിലും മറ്റും ഇടുമ്പോൾ ഒരുപാട് കമന്റുകള്‍ വരാറുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ പൊട്ട് തൊടാമോ? പലരും ചീത്തവിളിച്ചാണ് കമന്റ് പറയുന്നത്. ഞാനത് മൈന്റ് ചെയ്യാറില്ല.
തീര്‍ച്ചയായും ഞാനൊരു മുസ്ലീം പെണ്‍കുട്ടിയാണ്. ജീവിതത്തില്‍ അതിന്റെ ചിട്ടകള്‍ പാലിക്കുന്നുണ്ട്. പക്ഷേ ഞാനൊരു സെലിബ്രിറ്റി കൂടിയാണ്. പൊട്ട് തൊടേണ്ടി വന്നാല്‍ തീര്‍ച്ചയായും തൊടും. അതിനെതിരെ ആര് കമന്റ് പറഞ്ഞാലും എനിക്ക് പേടിയില്ല. ഷംന നയം വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button