മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു ചിത്രം നൂറ് ക്ലബ്ബില്‍ എത്തപ്പെട്ടിരിക്കുകയാണ്, ഈ ചരിത്രനേട്ടം മോഹന്‍ലാലിന്റെ പുലിമുരുകന് കൈവരിച്ചതോടെ മലയാള സിനിമ വ്യവസായത്തിന് പുത്തന്‍ ഉണര്‍വ്വാണ് കൈവന്നിരിക്കുന്നത്. കോളിവുഡിലും, ബോളിവുഡിലുമൊക്കെ ഒരു ചിത്രത്തെ സംബന്ധിച്ച് നൂറ് കോടി ക്ലബ് എന്നത്
കൗതുകകരമായ ഒരു വാര്‍ത്തയല്ല. മലയാളത്തില്‍ ആദ്യമായി ഒരു ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചതോടെ സംഭവം സമൂഹമാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി മുന്നേറുകയാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി നൂറ് കോടി ക്ലബില്‍ എത്തിയ ചിത്രമേതാണ്?ശരിക്കും ഉത്തരം അറിയാന്‍ ആഗ്രഹിക്കുന്ന ഒരു ചോദ്യമാണത്. ഇന്ന് കോളിവുഡിലും,ബോളിവുഡിലും നിരവധി ചിത്രങ്ങളാണ് നൂറ് കോടിക്ലബില്‍ ഇടം പിടിക്കുന്നത്. ഈ ചിത്രങ്ങളൊക്കെ എത്ര ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്നു എന്നതിലാണ് മത്സരം. ബോളിവുഡ് ആണ് ശരിക്കും ഇന്ത്യന്‍ സിനിമ വ്യവസായത്തിന്റെ തലതൊട്ടപ്പന്മാര്, എന്നാല്‍ ബോളിവുഡില്‍ നിന്നല്ല
മറിച്ചു കോളിവുഡില്‍ നിന്നാണ് നൂറ് ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ ഇന്ത്യന്‍ ചിത്രം പിറന്നത്. 2007-ല്‍ പുറത്തിറങ്ങിയ സ്റ്റയില് മന്നന് ചിത്രം ‘ശിവാജി’യാണ് ആദ്യമായി നൂറ് കോടി ക്ലബില്‍
എത്തിയ ഇന്ത്യന്‍ ചിത്രം. എവിഎം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ശിവാജി സിനിമ സംവിധാനം ചെയ്തത് സൂപ്പര്‍ഹിറ്റ് സംവിധായകന് ശങ്കറാണ്.
Post Your Comments