000,500 നോട്ടുകൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നില്‍ രാജ്യ പുരോഗതി തന്നെയാണ്. വ്യക്തികളെയും അവരുടെ ഇടപാടുകളെയും ബാങ്കിംഗ് എന്ന സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ കൊണ്ട് വരുന്നത് കൊണ്ട് നികുതി പിരിവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും എന്നാല്‍ ഇതില്‍ അങ്കലാപ്പില്‍ ആകുന്നത് ബിനാമി ഇടപാടിലും പണം പലിശക്കും നടത്തുന്ന സിനിമാ പ്രവര്‍ത്തനമാണ്.
കള്ളപ്പണം വെളുപ്പിക്കാന്‍ സിനിമ പിടിക്കാന്‍ വരുന്നവര്‍ ഒരുപാട് ഉണ്ടായിരുന്നു. അതുകൊണ്ട് ഈ നടപടി സിനിമക്ക് പ്രതിസന്ധി തീര്‍ക്കും. എന്നാല്‍ മലയാള സിനിമയില്‍ ആ പേടി വേണ്ട. കാരണം സേവന, ആദായ നികുതി വകുപ്പുകള്‍ കര്ശനമായത്തോടെ പ്രമുഖ നിർമാതാക്കളും താരങ്ങളും സാങ്കേതിക വിദഗ്ധരുമെല്ലാം രണ്ടു വർഷത്തോളമായി പൂർണമായും കണക്കിലുള്ള പണം മാത്രമേ ഇടപാടു നടത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ ചിത്രീകരണം ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിർത്തിവയ്ക്കേണ്ടി വരില്ല.
Post Your Comments