500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്ന സര്‍ക്കാരിന്റെ നടപടി ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. നിരോധിച്ച നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിന്നു മാറ്റി വാങ്ങാനുള്ള സമയവും അനുവദിച്ചിട്ടുണ്ട്. ഇന്നുമുതല്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് അതൊരു ബാധ്യതയായി മാറുമെന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. കേന്ദ്രത്തിന്റെ ഈ തീരുമാനവും ഗുണകരമാവുക പുലിമുരുകനോ?
പിന്‍വലിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഡിസംബര്‍ 30വരെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും 500, 1000 നോട്ടുകള്‍ സ്വീകരിച്ച് ടിക്കറ്റുകള്‍ നല്‍കുമെന്ന് പുലിമുരുകന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഇന്നലെ വൈകുന്നേരമാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ആരാധകര്‍ക്ക് ഇനി 500, 1000 നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കില്‍ ക്യു നില്‍ക്കണ്ട. പുലിമുരുകന് ടിക്കറ്റ് വാങ്ങാനുള്ള ക്യുവില്‍ നിന്നാല്‍ മതി.
Post Your Comments