GeneralNEWSUncategorized

പി കെ റോസി പുരസ്കാരം കെ പി എ സി ലളിതയ്ക്ക്

പികെ റോസി മെമ്മോറിയല്‍ അവാര്‍ഡ് പ്രശസ്ത ചലച്ചിത്രതാരം കെപിഎസി ലളിതയ്ക്ക്. മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരനിലെ നായികാ വേഷം അവതരിപ്പിച്ച പികെ റോസിയുടെ സ്മരണയ്ക്കായി പികെ റോസി സ്ത്രീ പഠന കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം.

മലയാള സിനിമയിലെ അഭിനയ രംഗത്തിന് നല്‍കിയ മഹത്തായ സംഭാവനകളാണ് കെപിഎസി ലളിതയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഡിസംബര്‍ നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താരത്തിന് പുരസ്കാരം സമ്മാനിയ്ക്കും. തിരുവനന്തപുരത്ത് ഭരത് ഭവനില്‍ വച്ച്‌ നടത്തപ്പെടുന്ന ഫീമെയില്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചായിരിക്കും പുരസ്കാരദാനം.

shortlink

Post Your Comments


Back to top button