നസ്രിയയുടെ മടങ്ങിവരവ്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നസ്രിയ. നസ്രിയയുടെ കുട്ടിത്തവും കുറുമ്പും നിറഞ്ഞ എല്ലാ കഥാപാത്രത്തെയും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുകയു ചെയ്തു. എന്നാല്‍ ഫഹദുമായുള്ള വിവാഹത്തിനു ശേഷം നസ്രിയ സിനിമയില്‍ നിന്ന് വിട്ടു നിന്നു. നസ്റിയ ഉടന്‍ സിനിമാ രംഗത്തേക്ക് തിരിച്ചുവരുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഫഹദ് തന്നെ ഈ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നസ്റിയ സ്ക്രിപ്റ്റുകള്‍ കേള്‍ക്കുന്ന തിരക്കിലാണെന്നും ഉചിതമായ ഒന്ന് കണ്ടെത്തിയാല്‍ ഈ വര്‍ഷം തന്നെ നസ്റിയയുടെ സിനിമ ഉണ്ടായേക്കുമെന്നുമാണ് ഫഹദ് പറഞ്ഞത്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദിന്റെ നായികയായി ‘മണിയറയിലെ ജിന്ന്’ എന്ന ചിത്രത്തില്‍ നസ്റിയ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ഈ പ്രൊജക്റ്റ് ഉപേക്ഷിക്കപ്പെടുകയായിരുന്നു

അനുയോജ്യമായതും ഇന്റ്രസ്റ്റിംഗ് ആയതുമായ തിരക്കഥകള്‍ നസ്രിയയ്ക്ക് ലഭിച്ചില്ലെന്നാണ് പുതിയ വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ നസ്രിയയുടെ മടങ്ങിവരവ് ഉടന്‍ കാണുകയില്ല.

Share
Leave a Comment