General

നസീറിന്റെ മണ്ടിപ്പെണ്ണ്‍ കാമുകിയല്ല, സഹോദരിയാണ്….

പ്രേം നസീറെന്ന നിത്യ ഹരിതനായകനെക്കുറിച്ച് പറയുമ്പോള്‍ തന്നെ ആരും മനസ്സില്‍ ഓര്‍ത്തു പോകുന്ന ഒരു ഡയലോഗുണ്ട്. “യേ മണ്ടിപ്പെണ്ണേ…” നസീറിനാല്‍ അനശ്വരമായിത്തീര്‍ന്ന വാക്ക്. ഈ വാക്കിന്റെ സൃഷ്ടാവ് മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവൻ നായര്‍. അദ്ദേഹത്തിന്റെ ആദ്യത്തെ തിരക്കഥയായ മുറപ്പെണ്ണിൽ .

നസീര്‍ അദ്ദേഹത്തിന്റെ കാമുകിയോട് പറയുന്നതാണ് ” മണ്ടിപ്പെണ്ണേ…” എന്ന ഡയലോഗെന്നു മലയാളികളില്‍ ഒരു തോന്നലുണ്ട്. എന്നാല്‍ സത്യം അതല്ല. നസീര്‍ അദ്ദേഹത്തിന്റെ സഹോദരിയോടു പറയുന്ന വാക്കുകളാണിത്. പെങ്ങള്‍ കൊച്ച്മ്മിണി പ്രണയ നഷ്ടത്തില്‍ വിഷമിച്ചിരിക്കുമ്പോള്‍ സഹോദരന്‍ ബാലന്‍ (നസീര്‍) അവളെ ആശ്വസിപ്പിക്കാന്‍ പറയുന്ന വാക്കുകളാണിത്. “ലജ്ജിക്കാനൊന്നുമില്ല കുട്ടീ. എല്ലാ പെൺകുട്ടികളുടെയും സ്വപ്നങ്ങളാണിതൊക്കെ.മണ്ടിപ്പെണ്ണേ, എന്നിട്ടാണു പറയുന്നതു കല്യാണം വേണ്ടെന്ന്. പോയി ഊണുകഴിച്ചു കിടന്നുറങ്ങൂ. എല്ലാറ്റിനും .ഞാൻ വഴിയുണ്ടാക്കാം”.

മലയാള സിനിമയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ട സിനിമയാണ് മുറപ്പെണ്ണ്. ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച്
എ.വിൻസെന്റ് സംവിധാനം ചെയ്ത സിനിമ. എം ടിയുടെ ആദ്യ തിരക്കഥ.

shortlink

Related Articles

Post Your Comments


Back to top button