General

എം.ടി യെ തിരക്കഥാകൃത്താക്കിയതാര്?

.
‘സ്നേഹത്തിന്റെ മുഖങ്ങൾ’ എന്ന കഥയാണ്  എംടി മുറപ്പെണ്ണ്‍ എന്ന ചലച്ചിത്രമാക്കിയത്.മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആദ്യ തിരക്കഥയാണ്  “മുറപ്പെണ്ണ്”

murrr

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശോഭനാ പരമേശ്വരൻ നായരാണ് . നിര്‍മ്മാതാവ്  ശോഭനയുടെ നിർബന്ധത്തിലാണ് എംടി ആദ്യതിരക്കഥ എഴുതിയത്. ‘സ്നേഹത്തിന്റെ മുഖങ്ങൾ’ സിനിമയാക്കാൻ തീരുമാനിച്ചപ്പോള്‍ തിരക്കഥ തോപ്പിൽ ഭാസിയെപ്പോലെ പ്രഗൽഭരായ ആരെയെങ്കിലുംകൊണ്ട് എഴുതിക്കാനായിരുന്നു എംടിയുടെ നിർദേശം. പക്ഷേ, എംടിയുടെ കഴിവിൽ അങ്ങേയറ്റം വിശ്വാസമുണ്ടായിരുന്ന പ്രോഡ്യുസര്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ തിരക്കഥ എഴുതിപ്പിച്ചു. എല്ലാദിവസവും വൈകുന്നേരം അതുവരെയെഴുതിയതു വായിച്ചു കേട്ടു.

par

തിരക്കഥ പൂർത്തിയായപ്പോള്‍  ശോഭന  പരമേശ്വരന്‍ എംടിയില്‍ നിന്നു തന്നെ തിരക്കഥ  വായിച്ചുകേട്ടു. അദ്ദേഹത്തിന്റെ കണ്ണുകളെ നനയിക്കുന്നയത്ര ആത്മ സ്പര്ശിയായിരുന്നു എം ടി യുടെ ആദ്യ തിരക്കഥ. കഥാകാരനില്‍ നിന്ന് തിരക്കഥകൃത്തായി എം ടിയെ, അദ്ദേഹത്തിന്റെ കഴിവുകളെ സിനിമ ലോകത്തിനു സംഭാവന ചെയ്തതും മുറപ്പെണ്ണ് തന്നെ.

ആദ്യ തിരക്കഥയിലൂടെ സിനിമാലോകത്ത് തന്റെ കയ്യൊപ്പ് പതിക്കാനും എംടിക്കായി. മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ അനശ്വരമായ മണ്ടിപ്പെണ്ണേ എന്ന
ഡയലോഗും ഈ തിരക്കഥയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയത് എം ടിയാണ്.

shortlink

Related Articles

Post Your Comments


Back to top button