BollywoodVideos

‘അച്ഛന് മകളുടെ ഉപഹാരം’ പ്രിയങ്ക ചോപ്രയുടെ ഗാനം വൈറലാകുന്നു

ബോളിവുഡില്‍ തുടങ്ങി ഹോളിവുഡും കീഴടക്കിയ നടി പ്രിയങ്ക ചോപ്രയുടെ ആദ്യമറാത്തി ഗാനം വൈറലാകുന്നു. ലോകം ശ്രദ്ധിക്കുന്ന താരമായി പറന്നുയര്‍ന്നതില്‍ അച്ഛന്‍ അശോക് ചോപ്രയ്ക്കുള്ള സ്വാധീനം പ്രിയങ്ക പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. പ്രിയങ്ക ആദ്യമായി പാടിയ മറാത്തി ഗാനം ഇത്രയേറെ ജീവസ്സുറ്റതായതിനു കാരണവും അതുതന്നെയാവാം. പ്രിയങ്ക ചോപ്ര തന്റെ പുതിയ ചിത്രത്തില്‍ പാടിയ പാട്ട് സമൂഹ മാധ്യമങ്ങളിലും യുട്യൂബിലും ശ്രദ്ധ നേടുകയാണ്. പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന മറാത്ത ചിത്രം “വെന്‍റിലേറ്ററി”ലെ ഗാനമാണ് ശ്രദ്ധെയമാകുന്നത്. അച്ഛന്‍അരികെയുണ്ടായിരുന്നെങ്കിലെന്നു തോന്നിപ്പിക്കുന്ന വരികളാണ് പാട്ടില്‍. മനോജ് യാദവിന്റെ വരികള്‍ക്ക് രോഹന്‍ രോഹനാണ് ഈണമിട്ടത്. എട്ടു ലക്ഷത്തോളം ആളുകളാണ് ഈ ഗാനം യുട്യൂബ് വഴി ഇതുവരെ കണ്ടത്.

shortlink

Post Your Comments


Back to top button