GeneralNEWS

പെണ്‍വാണിഭത്തിന് പിടിയിലായ നടി അമല താനല്ല

ഒരു പേരിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട നടി അമല റോസ് കുര്യന് പറയാനുള്ളത്

തൊടുപുഴയില്‍ പെണ്‍വാണിഭത്തിന് നടി അമല ഉള്‍പ്പടെയുള്ള സംഘം അറസ്റ്റിലായെന്ന വാര്‍ത്തയുടെ പേരില്‍ ക്രൂശിക്കപ്പെട്ടത് അതെ പേരുള്ള മറ്റൊരു നടിയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും സീരിയൽ നടിയുമായ അമല റോസ് കുര്യനാണ് ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടത്. തൊടുപുഴയില്‍ പിടിയിലായ അമല ഈ അമലയാണെന്ന് പ്രചാരണമുണ്ടായത്തോടെ നടിയുടെ ഫേസ്ബുക്കും മെസഞ്ചറും അശ്ലീഷ മെസേജുകളും തെറിവിളികളും കൊണ്ട് നിറഞ്ഞു. ഒടുവില്‍ സഹികെട്ട് നടി ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

വ്യാജപ്രചാരണങ്ങള്‍ മൂലം താന്‍ ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥയിലാണെന്ന് അമല ഫേസ്ബുക്കില്‍ പറഞ്ഞു. അമല എന്ന് പേരുള്ള ഒരു പെൺകുട്ടിയെ തൊടുപുഴയിൽ നിന്ന് ഇമ്മോറൽ ട്രാഫിക്ക്‌ ചാർജ്ജ്‌ ചെയ്യ്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്യ്തു. ആ പെൺകുട്ടി താനാണെന്നു എന്ന രീതിയിലാണു പലരും പിന്നീട്‌ എന്നോട്‌ പെരുമാറാൻ തുടങ്ങിയത്‌. എനിക്കെന്റെ മെസ്സഞ്ചറോ. വാട്സപ്പോ ഓപ്പൺ ചെയ്യാൻ കഴിയാതായി. വിലപറഞ്ഞും തെറിവിളിച്ചും തന്നെ കൊല്ലാകൊല ചെയ്യുകയാണെന്നും ചുരുക്കും ചില സുഹൃത്തുക്കളുടെ പിന്തുണ മാത്രമാണ് ഇപ്പോള്‍ തനിക്കുള്ളതെന്നു, അമല പറഞ്ഞു.

ഒരു വാർത്ത‌ കേട്ടു കഴിയുമ്പോ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ തെറി വിളിക്കാനും ചെളി വാരിയെറിയാൻ പുറപ്പെടുന്നവവരോട്, നിങ്ങളുടെ സഹോദരിക്കാണു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെങ്കിൽ അപ്പോഴും നിങ്ങൾ ഇതു തന്നെ ചെയ്യുമോ? ഇങ്ങനെ തെറി വിളിക്കുമോയെന്നും അമല ചോദിക്കുന്നു.

അമലയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

അമല റോസ്‌ കുര്യൻ ആത്മഹത്യ ചെയ്യ്തു???

പ്രിയ സുഹൃത്തുക്കളെ ഇതാണോ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത??? നിങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും എന്റെ മാനസികാവസ്‌ഥ അതു തന്നെയാണു. ഒരു സാധാരണ ചുറ്റുപാടിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയാണു ഞാൻ, അഭിനയത്തോടുള്ള എന്റെ പാഷനാണു ഈ മേഖലയിൽ എന്നെ നിലനിർത്തുന്നത്‌. ഞാനൊരു സാധാരണ പെൺകുട്ടിയാണ്, മാതാവിൽ വിശ്വസിക്കുന്ന ഒരു സാധാരണക്കാരി. ഞാൻ ഒന്നു ഉറങ്ങിയിട്ട്‌ ഒരാഴ്ചയായി. സുഹൃത്തുക്കളുടേയോ, ബന്ധുക്കളൂടേയോ ഫോൺകോളുകൾ അറ്റന്റ്‌ ചെയ്യാൻ എനിക്ക്‌ പേടിയാണ്…..

അമല എന്ന് പേരുള്ള ഒരു പെൺകുട്ടിയെ തൊടുപുഴയിൽ നിന്ന് ഇമ്മോറൽ ട്രാഫിക്ക്‌ ചാർജ്ജ്‌ ചെയ്യ്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്യ്തു. ആ പെൺകുട്ടി ഞാനാണെന്നു എന്ന രീതിയിലാണു പലരും പിന്നീട്‌ എന്നോട്‌ പെരുമാറാൻ തുടങ്ങിയത്‌. എനിക്കെന്റെ മെസ്സഞ്ചറോ. വാട്സപ്പോ ഓപ്പൺ ചെയ്യാൻ കഴിയാതായി. വിലപറഞ്ഞും തെറിവിളിച്ചും എന്നെ കൊല്ലാകൊല ചെയ്യുകയാണു. ചുരുക്കം ചില നല്ല സുഹൃത്തുക്കളുടെ സപ്പോർട്ട്‌ മാത്രമാണു ഇപ്പൊ എനിക്കോപ്പം ഉള്ളത്‌. ‘തെറ്റു ചെയ്തവർക്ക്‌ പോലും അവർ അർഹിക്കുന്ന നീതി നിഷേധിച്ചു കൂടാ.’ സമൂഹവും നിയമവ്യവസ്ഥയും ആ നീതി അവർക്ക്‌ കൊടുക്കാൻ ബാധ്യസ്ഥരാണു. അത്തരമൊരു ജനാധിപത്യം എന്റെ നാട്ടിൽ നിലനിൽക്കുമ്പോൾ തന്നെയാണു ‘ഒരു തെറ്റും ചെയ്യാത്ത ഞാൻ ക്രൂശിക്കപ്പെടുന്നത്‌.’ ഒരു വാർത്ത‌ കേട്ടു കഴിയുമ്പോ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ തെറി വിളിക്കാനും ചെളി വാരിയെറിയാൻ പുറപ്പെടുന്നവരോടും എനിക്കൊന്നേ ചോദിക്കാനുള്ളൂ, നിങ്ങളുടെ സഹോദരിക്കാണു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെങ്കിൽ അപ്പോഴും നിങ്ങൾ ഇതു തന്നെ ചെയ്യുമോ? ഇങ്ങനെ തെറി വിളിക്കുമോ? അതോ സത്യം എന്താണെന്നു അന്വേഷിക്കുമോ? സോഷ്യൽ മീഡിയയിലെ എന്റെ എല്ലാ സുഹൃത്തുക്കളോടും എനിക്ക്‌ ഒരു അപേക്ഷ മാത്രമേ ഉള്ളു, ചെയ്യാത്ത തെറ്റിന്റെ പേരിൽ എന്നെ ക്രൂശിക്കരുത്‌. അമല റോസ്‌ കുര്യൻ എന്നൊരു പേരുണ്ടായി പോയത്‌ ഒരു തെറ്റാണോ? എനിക്കും ഇവിടെ ജീവിക്കണം സമാധാനമായിട്ട്‌…. ദയവായി സത്യം എന്താണെന്ന് അന്വേഷിക്കുക…..

shortlink

Related Articles

Post Your Comments


Back to top button