ഋത്വിക് അഭിനയത്തോടു വിട പറയുന്നു

 

ബോളിവുഡ് നടന്‍ ഋത്വിക് റോഷന്‍ സംവിധാന രംഗത്തേക്ക് കടക്കുന്നതായി വാര്‍ത്തകൾ വന്നിരുന്നു. സംവിധായകനാകുന്നതോടെ നടന്‍ അഭിനയത്തോട് വിട പറയുമെന്നാണ് ബോളിവുഡിലെ പുതിയ വാര്‍ത്ത.
പിതാവ് രാകേഷ് റോഷന്റെ പാത പിന്തുടരാനാണ് താരത്തിന്റെ താത്പര്യം.

സിനിമാ സംവിധാനത്തില്‍ ഹൃത്വിക്കിന് മുൻപും താത്പര്യമുണ്ടായിരുന്നുവെന്നും കഹോ നാ പ്യാര്‍ ഹേ പോലുള്ള ചിത്രങ്ങളില്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നുമാണ് ചിത്രത്തിന്റെ സംവിധായകനും ഋത്വിക്ന്റെ പിതാവുമായ രാകേഷ് റോഷന്‍ പറയുന്നത്. മറ്റു പ്രശസ്ത സംവിധായകര്‍ക്കൊപ്പവും ഋത്വിക് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഋത്വിക് ഉടന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് പിതാവ് വ്യക്തമാക്കി കഴിഞ്ഞു. ഋത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹന്‍ജൊദാരോ പരാജയമായിരുന്നു. ഋത്വിക് നായകനായ സഞ്ജയ് ഗുപ്ത ചിത്രം കാബില്‍ അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തും. കാബിലിനു ശേഷം നടന്‍ അഭിനയരംഗത്തോടു വിട പറഞ്ഞേക്കുമെന്നാണ് സൂചന.

Share
Leave a Comment