മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍ ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം ആസ്വദിക്കുകയാണ്. ഈ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രം തിയേറ്ററുകളില്‍ മുന്നേറുന്നത്. റിലീസ് ചെയ്ത് 35 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 105 കോടിയാണ് ചിത്രം ബോക്സോഫീസില്‍ നേടിയത്. ആ മുഖത്തെ കൗതകവും വിസ്മയവുമാണ് ലാല്‍ എന്ന നടനെ മലയാളികളുടെ പ്രിയങ്കരനാക്കിയതെന്നു നടൻ സുരേഷ് ഗോപി. എല്ലാവരും ഇഷ്ടപ്പെടുന്ന കൗതുകം ലാല്‍ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.മോഹന്‍ലാലിനെ കുറിച്ച് കെ സുരേഷ് എഴുതിയ നടന വിസ്മയം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഷാര്‍ജയില്‍ വച്ചായിരുന്നു ചടങ്ങ്. താൻ സിനിമയിലേക്ക് വരാന്‍ കാരണമായത് കമലഹാസന്‍ എന്ന നടനകാന്തിയാണ്. പക്ഷേ പിന്നീട് സിനിമയുടെ കൗതുകവും വിസ്മയവും ആസ്വദിക്കാന്‍ കഴിഞ്ഞത് മോഹന്‍ലാല്‍ എന്ന നടനിലൂടെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Post Your Comments