CinemaGeneralIndian CinemaMollywoodNEWS

അടുത്ത നരസിംഹം

 

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകൾ വന്നിരുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ നരസിംഹ തരംഗം വീണ്ടും ഉണ്ടാകാൻ പോകുകയാണെന്നത് ആരാധകര്‍ക്ക് ആവേശം നൽകിയിരുന്നു. മോഹൻലാൽ-ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരു കലക്കൻ ചിത്രം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രേക്ഷകർ. അടുത്ത നരസിംഹം എന്നുതന്നെയാണ് വരാനിരിക്കുന്ന ചിത്രത്തെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്.

എന്നാൽ ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്. പ്രചരിച്ച വാര്‍ത്തകള്‍ സത്യമല്ലെന്ന് സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞു. ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ് താനെന്നും അതിന്റെ തിരക്കഥ പുരോഗമിച്ച്‌ വരുന്നതേയുള്ളൂവെന്നും ഷാജി കൈലാസ് പറഞ്ഞു. ചിത്രത്തില്‍ ആര് നായകനാകും എന്നതുൾപ്പെടെയുള്ള മറ്റു കാര്യങ്ങൾ ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ലെന്ന് ഷാജി കൈലാസ് പറയുന്നു.

ഇതുവരെ ഇറങ്ങിയ ആക്ഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മേലെയാണ് പുലിമുരുകന്‍. അതുപോലെ ചിത്രത്തില്‍ ഈ വേഷം അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് അല്ലാതെ മറ്റൊരു നടനും കഴിയില്ലെന്നും ഷാജി കൈലാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button