തമിഴ് സിനിമയിലെ എവർഗ്രീൻ താര ദമ്പതികളായ സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നതായി വാർത്ത. “കുട്രം കടിത്താൽ” എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ബ്രഹ്മ്മ സംവിധാനം ചെയ്യുന്ന “മകളിർ മട്ടും” എന്ന സിനിമയിലൂടെയാണ് ഇവരുടെ രണ്ടാം വരവുണ്ടാവുക. സൂര്യ തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ്. ചിത്രത്തിൽ ജ്യോതികയ്ക്ക് ഒരു ഡോക്യുമെന്ററി സംവിധായികയുടെ വേഷമാണ് . സൂര്യ ഒരതിഥി വേഷത്തിലായിരിക്കും എത്തുക.
നായികാപ്രധാന്യമുള്ള ചിത്രത്തിനെ ഷൂട്ടിംഗ് കഴിഞ്ഞ മാസം ചെന്നൈയിൽ ആരംഭിച്ചിരുന്നു. വിവാഹശേഷം സിനിമയിൽനിന്ന് മാറിനിന്നിരുന്ന ജ്യോതിക മലയാളിയായ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത് . ചിത്രത്തിൽ ജ്യോതികയ്ക്ക് പുറമെ ഉർവശി, നാസർ , ഭാനുപ്രിയ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട് . ജിബ്രാൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ , സംവിധായകനായ മണികണ്ഠൻ ക്യാമറ കൈകാര്യം ചെയ്യുന്നു.
Post Your Comments