Interviews

ചെറിയ പ്രോജക്ടിന്റെ വലിയ ഭാഗമാകാനാണ് എനിക്കിഷ്ടം

തൃശൂര്‍ ഭാഷ പറഞ്ഞു മുഴുനീളന്‍ കൈയടി വാങ്ങി മലയാള സിനിമാലോകത്ത് സ്ഥാനം ഉറപ്പിച്ച, ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗായത്രി പുതിയ ചിത്രം ഒരേമുഖത്തെ കുറിച്ചും സിനിമാ ബന്ധങ്ങളെ കുറിച്ചും സംസാരിക്കുന്നു.

ഒരേ മുഖത്തിലേക്ക് ഗായത്രി എത്തുന്നത് ?

ഒരേ മുഖത്തിന്റെ പ്രൊഡ്യൂസർ ജയലാൽ സർ എന്റെ ഒരു ഫാമിലി സുഹൃത്താണ്. അദ്ദേഹം വഴിയാണ് ഈ ഓഫർ വരുന്നത്.

ജമ്നാപ്യാരിയിലൂടെയാണ് ഗായത്രി മലയാള സിനിമയിൽ എത്തുന്നത്. ആ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണ്?

മധുര നാരങ്ങയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്റെ ഒരു സുഹൃത്തായിരുന്നു. അവൻ ചാക്കോച്ചനെ എൻറെ ചില ഫോട്ടോകൾ കാണിച്ചു. അത് കണ്ടിട്ട് ചാക്കോച്ചൻ തന്നെയാണ് ജമ്നാപ്യാരിയിലേക്ക് സെലക്ട് ചെയ്യുന്നത്.

ജമ്നാപ്യാരിയിൽ ചാക്കോച്ചനുമൊത്തുള്ള അഭിനയത്തെക്കുറിച്ച് ?

വളരെ രസകരമായിരുന്നു. ചാക്കോച്ചന് ഒരു സീനിയർ ആർട്ടിസ്റ് ആണെന്നുള്ള ജാഡയൊന്നും ഇല്ലായിരുന്നു. അതുകൊണ്ടു വളരെ കംഫോര്ട്ടബിള് ആയി അഭിനയിക്കാൻ കഴിഞ്ഞു. ആ ടീമിലെ എല്ലാവരും അങ്ങനെ തന്നെയാണ് . ജോയി അങ്കിൾ ആയാലും സുരാജേട്ടനായാലും നീരജായാലും നല്ല കൂട്ടായിരുന്നു.

ആദ്യ ചിത്രം മികച്ച പ്രതികരണം ഉള്ളതായിട്ടും പുതിയ സിനിമയിൽ എത്താൻ ഒരു വര്ഷം കാത്തിരിക്കേണ്ടി വന്നു. അത് എന്തുകൊണ്ടാണ്? പുതിയ പ്രൊജെക്ടുകൾ അന്ന് സ്വീകരിച്ചിരുന്നില്ല?

ഞാൻ സൗത്ത് ഇൻഡ്യൻ ബാങ്കിൽ ഉദ്യോഗസ്ഥയാണ്. സിനിമയിൽ അഭിനയിക്കാൻ ജോലി ഒരു തടസ്സമാകാതെ കൊണ്ടുപോകാൻ ഞാൻ ശ്രമിക്കുന്നു. അതുകൊണ്ടു തന്നെ എല്ലാ പ്രൊജെക്ടുകളും സ്വീകരിക്കാതെ കുറച്ചൊന്നു മാറിനിന്നു.

ഗായത്രി മാത്രമല്ല ,ധ്യാനും ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ്‌ (അടി കപ്യാരെ കൂട്ടമണി ) ഒരേ മുഖത്തിലൂടെ പ്രേക്ഷക സമക്ഷം എത്തുന്നത്.

ശരിയാണ് . അടി കപ്യാരെ കൂട്ടമണി കഴിഞ്ഞ് ഒരു വർഷത്തെ ഇടവേള ധ്യാനും ഉണ്ട്. പക്ഷെ ആ ടൈം ഈ സിനിമയ്ക്ക് കൊടുത്തിരുന്നു.

ഒരേ മുഖം എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഒരേ മുഖത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര് ഗായത്രി എന്ന് തന്നെയാണ്. വളരെ പാവമായ ഒരു കഥാപാത്രം. ആവശ്യത്തിന് മാത്രം പ്രതികരിക്കുന്ന സ്വഭാവമുള്ള കഥാപാത്രം.

സ്വന്തം പേര് തന്നെ കഥാപാത്രത്തിനും. അപ്പോൾ സ്വഭാവവും ഒരുപോലെയാണോ?
അല്ല. ഇതിന്റെ നേരെ വിപരീതമാണ്. എന്റെ സ്വഭാവം. ഒരുപാട് സംസാരിക്കുന്ന ഒരു പ്രകൃതം .

ധ്യാൻ , അജു എന്നിവരുടെ കഥാപാത്രങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഇതുവരെ വന്ന ധ്യാൻ -അജു കൂട്ടുകെട്ട് ചിത്രങ്ങൾ കോമിക് ചിത്രങ്ങൾ ആയിരുന്നു. അതിൽ നിന്നും വ്യത്യസ്തമാണ് ഇതിൽ. ഗെറ്റപ്പിലും കഥാപാത്ര സ്വഭാവത്തിലും ഒക്കെ ധ്യാനിന് ഒരുപാട് മാറ്റങ്ങൾ ഉണ്ട്. ഇതുവരെ അഭിനയിച്ച മറ്റു കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുപാട് കോൺട്രിബ്യുട്ട് ചെയ്യാ നുണ്ടായിരുന്നു ധ്യാൻന്റെയും അജുവിന്റെയും കഥാപാത്രങ്ങൾക്ക് . കോമിക് ഫിലിമിൽ നിന്ന് മാറി സീരിയസായുള്ള കഥാപാത്രം. അതുപോലെ തന്നെയാണ് പ്രയാഗയുടെ കഥാപാത്രവും. വളരെ ബോൾഡായ ഒരു പെൺകുട്ടി. ഭാമ എന്നാണ് കഥാപാത്രത്തിന്റെ പേര്.

മലയാള സിനിമയിൽ നായികാ പ്രാധാന്യം ഉള്ളതായി തോന്നുന്നുണ്ടോ?

തീർത്തും ഇല്ലാ എന്ന് പറയാൻ കഴിയില്ല. മഞ്ജു വാര്യർ , ശോഭന അവർ അവതരിപ്പിച്ച ചില കഥാപാത്രങ്ങൾ അവർക്കായി എഴുതി തയ്യാറാക്കിയത് പോലെയാണ്. അത്തരം ചില കഥാപാത്രങ്ങൾ സിനിമ സ്ത്രീ കേന്ദ്രീകൃതമാക്കുന്നുണ്ട്. തിര, ഹൗ ഓൾഡ് ആർ യു ? തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. അത്തരം കഥാപാത്രങ്ങൾ കിട്ടണമെങ്കിൽ ആ ഒരു പവർ നമുക്ക് ഉണ്ടെന്നു സംവിധായകനും തോന്നണം. അല്ലെങ്കിൽ മരംചുറ്റി പ്രേമവും സഹോദരിവേഷവുമായി നമ്മൾ ഒന്നും ചെയ്യാനില്ലാത്ത ഒരാളായി ചുരുങ്ങിപ്പോകും.

മലയാള സിനിമ ഇന്ന് ന്യൂജൻ ആയി മാറിയിരിക്കുന്നു. ഒരേ മുഖത്തിന്റെ പിന്നണി പ്രവർത്തകരെ എടുത്താലും യുവതലമുറയാണ്.

ശരിക്കും ന്യൂജൻ സിനിമകളിൽ വർക്ക് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നമ്മുടെ അതെ സ്വഭാവമുള്ള ഒരു ടീമിനോടൊപ്പം വർക്ക് ചെയ്യുക എന്നത് സന്തോഷകരമാണ്. വല്യ പ്രോജക്ടിന്റെ ചെറിയ ഭാഗം ആകുന്നതിനേക്കാൾ ചെറിയ പ്രോജക്ടിന്റെ വലിയ ഭാഗമാകാനാണ് എനിക്കിഷ്ടം. എന്ന് പറഞ്ഞ് വലിയ പ്രൊജക്റ്റ് ഇഷ്ടമല്ല എന്നല്ല. ഒപ്പം, പുലിമുരുകൻ പോലുള്ള ചിത്രങ്ങൾ കിട്ടിയാൽ ചെയ്യില്ല എന്നല്ല. അതും ഒരു അനുഗ്രഹമായി കരുതും. എന്നാലും ന്യൂജൻ ടീമുകളോടൊത്ത് വർക്ക് ചെയ്യുന്നത് ഒരു പ്രത്യേക സന്തോഷമാണ്.

ഒരേ മുഖം റിലീസാവുകയാണ്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ? ടീസർ പുറത്തിറങ്ങി. എങ്ങനെയുണ്ട് റെസ്പോൺസ്? 
പുതിയ ചിത്രം തീർത്തും ഒരു ക്യാമ്പസ് ചിത്രം വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. പ്രത്യേകിച്ചും നല്ല സ്ക്രിപ്റ്റ്. നല്ല ടീം വർക്ക്. വിജയം പ്രതീക്ഷിക്കുന്നു. ടീസർ കണ്ടവർ നല്ല അഭിപ്രായങ്ങളാണ് പറഞ്ഞത്. ധ്യാൻ -അജു കൂട്ടുകെട്ട് കോമഡി ചിത്രമാണെന്നുള്ള അഭിപ്രായമുണ്ട്. എന്നാൽ ഇതൊരു ത്രില്ലർ ചിത്രമാണ്.

മലയാളത്തിൽ വന്ന ക്യാമ്പസ് ചിത്രങ്ങൾ ക്ലാസ്സ്‌മേറ്റ് സ് , ചോക്ലേറ്റ്, തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു.

യുവതലമുറയുടെ ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് നല്ലതാണ് . അതുകൊണ്ട് ഈ ചിത്രവും വിജയിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഒരേ മുഖത്തിലെ ”സതിരുമായ്……………………………..” പാട്ട് കാണാം

ചിത്രത്തിന്‍റെ   ടീസര്‍ കാണാം

shortlink

Related Articles

Post Your Comments


Back to top button