തുടക്കത്തില്‍ തന്നെ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ആരെങ്കിലും അത് വേണ്ടെന്ന് വയ്ക്കുമോ? ഒരു പക്ഷെ പുതു തലമുറയിലെ പാർവതി ഓമനക്കുട്ടന്മാർ വേണ്ടെന്നു വെച്ചേക്കാം. എന്നാൽ നിർഭാഗ്യവശാൽ അങ്ങനെയൊരു അവസരം നഷ്ടമാക്കിയ നടിയുണ്ട്. ആളിന്ന് മലയാളത്തിന്റെ പ്രിയങ്കരിയായ സഹനടിമാരിൽ ഒരാൾ. അതാരാണെന്നറിയണ്ടേ? മലയാളത്തിന്റെ സ്വന്തം പൊന്നമ്മബാബു.
1982 ല്‍ ആണ് പൊന്നമ്മയ്ക്ക് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്.
ഭദ്രന് സംവിധാനം ചെയ്യുന്ന എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. ലാലിനൊപ്പം ശങ്കറും ചിത്രത്തിലുണ്ട്.
എന്നാല്‍ കല്യാണത്തിരക്കില്‍ നില്ക്കുന്ന പൊന്നമ്മയ്ക്ക് അന്ന് ആ അവസരം വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. പൊന്നമ്മയ്ക്ക് പകരം മേനകയാണ് ലാലിന്റെ നായികയായി ചിത്രത്തിലെത്തിയത്.
അടുത്ത അവസരത്തിനായി പൊന്നമ്മയ്ക്ക് 14 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 1996 ല്‍ ദിലീപ് നായകനായ പടനായകന് ആയിരുന്നു പൊന്നമ്മയുടെ ആദ്യ ചിത്രം. നാടക രംഗത്ത് നിന്നാണ് പൊന്നമ്മ മലയാള സിനിമയിലേക്ക് എത്തുന്നത്.
പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായി. അന്ന് ആ അവസരം ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില് ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള നായികയായി ഞാന്‍ മാറുമായിരുന്നു എന്ന് പൊന്നമ്മ ബാബു പറയുന്നു.
Post Your Comments