ഇന്ത്യന്‍ സംഗീതത്തിലെ കുലപതി മുഹമ്മദ് റഫിയുടെ മകന് ശാഹിദ് റഫി മലയാള സിനിമയില്‍ വേഷമിടുന്നു. കല്ലായി എഫ്എം എന്ന ചിത്രത്തില്‍ പിതാവിന്റെ റോളിലാണ് ശാഹിദ് റഫി എത്തുന്നത്.
വിനീഷ് മില്ലേനിയം സംവിധാനം ചെയ്യുന്ന കല്ലായി എഫ്എം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ശാഹിദ് കല്ലായിയിലെത്തിയിരുന്നു. മലയാള സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ശാഹിദ് റഫി പറഞ്ഞു.
മുഹമ്മദ് റഫിയുടെ ഗാനങ്ങളുടെ ആരാധകനായ ഒരാളുടെ കഥ പറയുന്നതാണ് ചിത്രം. ശ്രീനിവാസനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം അടുത്ത ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.
Post Your Comments