BollywoodNEWS

ബാഹുബലിയിൽ തനിക്കൊരു അബദ്ധം പറ്റിയിട്ടുണ്ടെന്ന് സംവിധായകൻ രാജമൗലി

 

ഒന്നാം ഭാഗത്തിന്റെ ചരിത്ര വിജയത്തിന് ശേഷം,ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസിന്റെ ഒഫീഷ്യൽ അനൗൺസ്മെന്റ് വന്നു കഴിഞു. 2017 ഏപ്രിൽ 28 നു റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രം അടുത്തവർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന ചിത്രമാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ഒരു വെളിപ്പെടുത്തൽ നടത്തുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാജമൗലി. ഒന്നാം ഭാഗത്തിൽ ഒരു കോമിയോ റോളിൽ സംവിധായകൻപ്രത്യക്ഷപ്പെടുന്നുണ്ട് . ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു പത്രപ്രവർത്തകൻ രണ്ടാം ഭാഗത്തിൽ ഇതാവർത്തിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് ഒന്നാം ഭാഗത്തിൽ തനിക്കു പറ്റിയ ഒരബദ്ധമാണ് ആ കോമിയോ അപ്പിയറൻസ് എന്നും ,അതെന്തായാലും രണ്ടാം ഭാഗത്തിൽ ആവർത്തിക്കില്ലെന്നും രാജമൗലി വ്യക്തമാക്കിയത്. ചിത്രത്തിനെ നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും. VFX രംഗങ്ങൾ പൂർത്തിയാക്കാനുള്ള ജോലികൾ പുരോഗമിക്കുന്നുണ്ടെന്നും രാജമൗലി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button