മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതി പുലിമുരുകൻ നൂറു കോടി ക്ലബ്ബിൽ. മോഹൻ ലാൽ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ സ്വപ്നതുല്യമായ നേട്ടത്തിന്റെ വിവരം പുറത്തുവിട്ടത്. റിലീസ് ചെയ്ത ഒരുമാസത്തിനുള്ളിലാണ് ചിത്രം ഇത്തരമൊരു നേട്ടത്തിലേക്കെത്തിയത്. സിനിമയ്ക്കകത്തും പുറത്തുമുള്ള ഒട്ടേറെപ്പേർ അഭിനന്ദനങ്ങളുമായി എത്തുന്നതിനിടെ, ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാവുമെന്ന് സംവിധായകൻ വൈശാഖ് അറിയിച്ചു.
മോഹൻലാലിന്റെ ഫേസ്ബുക് പോസ്റ്റിൽനിന്നും…..
“വളരെ സന്തോഷമുള്ളൊരു കാര്യം നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. നൂറു കോടി ക്ലബ്ബിൽ അംഗമാവുന്ന ആദ്യ മലയാള സിനിമയാവുകയാണ് പുലിമുരുകൻ. സിനിമയുടെ വിജയത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത വൈശാഖിനും, ടോമിച്ചൻ മുളകുപാടത്തിനും, പീറ്റർ ഹെയ്നും , ഉദയകൃഷ്ണയ്ക്കും, ഷാജിയ്ക്കും നന്ദി, അതിലുപരി തിയേറ്ററിൽ സിനിമ കണ്ട ഒരോ പ്രേക്ഷകരുമാണ് ഈ നേട്ടം സാധ്യമാക്കിയത്, നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി”
Post Your Comments