ഉലകനായകന് കമല്ഹാസന് ഇന്ന് 62 ആം പിറന്നാള്‍. തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്നും ജയലളിതയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും പിറന്നാള്‍ ദിനത്തില്‍ കമല്ഹാസന് ആരാധകരോട് അഭ്യര്‍ഥിച്ചു. സിനിമയുടെ സമസ്ത മേഖലകളും കീഴടക്കിയ അദ്ദേഹത്തെ ജനങ്ങള്‍ മനസില്‍ ഉലകനായകനായി പ്രതിഷ്ഠിച്ചിരിക്കുകയാണ്.1959 മുതല്‍ ബാലതാരമായി സിനിമയില്‍ വന്ന് 1975 ല്‍ ഇറങ്ങിയ അപൂര്‍വ്വ രാഗങ്ങളിലൂടെ ശ്രദ്ധേയനായ കമല്‍ഹാസന്റെ പുതിയ സിനിമ സഭാഷ് നായിഡു, ദശാവതാരം 2 എന്നിവ ഉടന്‍ പുറത്തിറങ്ങും. ഗൌതമിയുമായുള്ള വിവാഹ മോചനത്തെപ്പറ്റി ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഗൌതമിയുടെ സന്തോഷമാണ് തനിക്ക് വലുതെന്നും ഗൌതമിയുടെയും മകളുടെയും എന്താവശ്യത്തിനും എപ്പോഴും താന്‍ ഉണ്ടാകുമെന്നും കമല്ഹാസ്സന് പ്രതികരിച്ചിരുന്നു.
Post Your Comments