General

‘ലാലേട്ടാ…. ഞങ്ങൾക്ക് ലാലേട്ടൻ സ്വകാര്യ അഹങ്കാരമല്ല’ പുലിമുരുകനെക്കുറിച്ച് ജയസൂര്യ

പുലിമുരുകനെ പ്രശംസിച്ചു നടന്‍ ജയസൂര്യയും, തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുലിമുരുകന്‍കണ്ട അനുഭവത്തെക്കുറിച്ച് ജയസൂര്യ പങ്കുവച്ചത്.
ലാലേട്ടന്‍ ഞങ്ങള്‍ക്ക് സ്വകാര്യമായ അഹങ്കാരമല്ലെന്നും പരസ്യമായ അഹങ്കാരമാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ജയസൂര്യ പറയുന്നു.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെയാണ് ” പുലിമുരുകൻ ” കാണാൻ പറ്റിയത്…ഹാർഡ് വർക്കേഴ്സിന്റെ സംസ്ഥാന സമ്മേളനമായി തോന്നി… വൈശാഖാ … making കണ്ട് അന്തം വിട്ട് പോയി… ലാലേട്ടാ…. ഞങ്ങൾക്ക് ലാലേട്ടൻ സ്വകാര്യ അഹങ്കാരമല്ല,പരസ്യമായ അഹങ്കാരം തന്നെയാണ്. fight ഒക്കെ കണ്ട് ഞെട്ടി തരിച്ച്പ്പോയി… ഉദയേട്ടന്റെ “പൾസ് ” അറിഞ്ഞുള്ള എഴുത്തും..ഷാജിയേട്ടൻ ഇനി ആ ക്യാമറ വെച്ച് എന്ത് ചെയ്യും എന്നുള്ള ചോദ്യവുമായി ഇരിക്കണോന്നൊരു Doubt ഉണ്ട്. കാരണം അതിനു മാത്രം പണി എടുത്തിട്ടുണ്ട്.. നിർമ്മാതാവ് ടോമിച്ചൻ ദുബായിൽ “Tomichan’s Bank” തുടങ്ങി എന്നാണ് കേൾക്കുന്നത്. എന്തായാലും നമുക്ക് അഭിമാനിയ്ക്കാം കേരളത്തിലും ഒരു ” പുലി‌ മുരുകൻ ” ഇറങ്ങിയതിൽ.

shortlink

Related Articles

Post Your Comments


Back to top button