General

മമ്മൂട്ടിയോ മോഹൻലാലോ ഇഷ്ട നടൻ? ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാതെ കൃത്യമായ ഉത്തരം നല്‍കി ടോവിനോ തോമസ്‌

മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക പ്രവര്‍ത്തകരും നേരിടേണ്ടി വരുന്ന പൊതുവായ ചോദ്യങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ ആണോ? മമ്മൂട്ടി ആണോ? ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ എന്നുള്ളത്. പലരും ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് പതിവ്. എന്നാല്‍ യുവതാരം ടോവിനോ തോമസിന് ആരാണ് തന്‍റെ ഇഷ്ട നടന്‍ എന്നതിന് കൃത്യമായ മറുപടിയുണ്ട്. ഒരു കോളേജ് പരിപാടിക്കിടെയായിരുന്നു ടോവിനോയുടെ മറുപടി.
“നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും ഒരു മോഹൻലാൽ ആരാധകനും മമ്മൂട്ടി ആരാധകനും. നമ്മുടെ തലമുറയുടെ ഗുണമാണത്. എന്റെ ചേട്ടൻ മോഹൻലാൽ ആരാധകനായിരുന്നു, സ്വാഭാവികമായും ഞാൻ മമ്മൂട്ടി ആരാധകനായി മാറി” ടോവിനോ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button