തെലുങ്കിലെ ഒരു ടിവി ഷോയ്ക്കിടെ ഭിന്നലിംഗക്കാരായവരെ അപമാനിച്ച ദക്ഷിണേന്ത്യന്‍ നടി ഗീതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. തെലുങ്കു ടിവി ചാനലായ ‘സീ തെലുഗു’വിലെ ‘ബതുകു ജാതക ബണ്ടി’ എന്ന പരിപാടിയ്ക്കിടെ ഭിന്നലിംഗക്കാരായ ദമ്പതികളോട് നിങ്ങളെങ്ങനെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും എന്ന് ചോദി ച്ചതോടെയാണ് കാര്യങ്ങൾ വഷളായത് . തെലുങ്ക് സംസ്ഥാനങ്ങളിലെ ഭിന്ന ലിംഗക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ ഈ വിഷയം ഏറ്റെടുത്തു കഴിഞ്ഞു.
മക്കളെ എങ്ങനെ ‘നേര്‍വഴിയ്ക്ക്’ കൊണ്ടുവരാം എന്ന് അവരുടെ മാതാപിതാക്കളോട് പറയുകയും,മനശാസ്ത്ര വിദഗ്ധനും വക്കീലിനുമൊപ്പം മുഴുവന്‍ ഭിന്നലിംഗക്കാരെയും സ്വവര്‍ഗാനുരാഗികളെയും ശകാരിക്കുകയും ചെയ്ത ഗീത, അവരുടെ ‘സദാചാരരഹിതവും’ ‘അച്ചടക്കമില്ലാത്തതുമായ’തെന്നും സ്ഥാപിക്കുന്ന പെരുമാറ്റത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു
.
ഷോയിലുടനീളം ദമ്പതികളോട് അപമര്യാദയായി പെരുമാറിയ ഗീതയും ,‘സീ തെലുഗു’ ചാനലും, മൊത്തം അണിയറക്കാരും പൊതു സന്നിധിയില്‍ മാപ്പു പറയണമെന്ന് ഹൈദരാബാദ് ക്വീര്‍ കമ്യൂണിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments