Uncategorized

ദുൽഖർ പുറത്തു വിടുന്ന 10 കല്പനകൾ

തമിഴ്, മലയാളം ചിത്രങ്ങളിലൂടെ പ്രശസ്തനായ ചിത്രസംയോജകൻ ഡോൺ മാക്സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ “പത്തു കല്പനകളു”ടെ ട്രെയ്‌ലർ ഔദ്യോഗികമായി പുറത്തുവിടുന്നത് ദുൽഖർ സൽമാൻ. മീരാ ജാസ്മിൻ പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ ട്രെയിലർ ഇന്നു പുറത്തിറങ്ങും.
ഷട്ടർബഗ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിൽ മീരാ ജാസ്മിൻ, മുരളി ഗോപി , കനിഹ, അനൂപ് മേനോൻ, ജോജു ജോർജ് , അനു മോൾ, കവിത നായർ എന്നിങ്ങനെ വലിയ ഒരു താര നിര തന്നെയുണ്ട്.ഒരു ഇടവേളയ്ക്കു ശേഷം ശക്തമായ കഥാപാത്രത്തിലൂടെ മീരാ ജാസ്മിൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

shortlink

Post Your Comments


Back to top button