General

തന്‍റെ ജീവിതവും, കരിയറും നശിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിനെക്കുറിച്ച്‌ മിനിസ്ക്രീന്‍ അവതാരക ആര്യയുടെ വെളിപ്പെടുത്തല്‍

തന്റെ കരിയറിനെയും,ജീവിതത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഉറ്റ സുഹൃത്തിനെ ക്കുറിച്ച് ബഡായ് ബംഗ്ലാവ് ഫെയിം ആര്യ തുറന്നു പറയുന്നു . ജീവിതത്തില്‍ താന്‍ ഏറ്റവും വിശ്വസിച്ച ആളില്‍ നിന്ന് തിരിച്ചടി കിട്ടിയെന്നും ഇതിനോട് എങ്ങെനെ പ്രതികരിക്കണം എന്ന് അറിയില്ല എന്നും ആര്യ ഫേസ്ബുക്കിൽ കുറിക്കുന്നു “ആദ്യമായി താന്‍ ഔദ്യോഗിക പരമായ അസൂയ എന്താണെന്ന് മനസ്സിലാക്കി . ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നവർ , എന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സുഹൃത്ത് .അന്ധമായി ഞാനവരെ വിശ്വസിച്ചു. ഇപ്പോള്‍ ആ വ്യക്തി എന്റെ ജീവിതത്തെയും കരിയറിനെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു.”

നിങ്ങളോട് ഒന്നേ എനിക്ക് പറയാനുള്ളൂ, താങ്കളുടെ തന്ത്രം കൊള്ളാം, പക്ഷെ ജീവിതം എന്റേതാണ്. എനിക്കൊരിക്കലും താങ്കളെ പോലെ ആകാന്‍ കഴിയില്ല. താങ്കള്‍ക്ക് എന്നെ പോലെയും- പോസ്റ്റ് ഇങ്ങെനെ യാവസാനിപ്പിക്കുന്ന ആര്യ എന്നാൽ ആ സ്ത്രീ സുഹൃത്തിന്റെ പേര് വെളിപ്പെടുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button