General

‘ഗദ്യവും പദ്യവും താളവും ഒരുപോലെ സമ്മോഹനമായി സമ്മേളിക്കുന്ന ഒരു ഗാനമായിരുന്നു അത്’ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ഗാനത്തെക്കുറിച്ച് ബാലചന്ദ്ര മേനോന്‍ പങ്കുവയ്ക്കുന്നു

മലയാള സിനിമയിലെ പഴയകാല ഗാനങ്ങള്‍ എല്ലാം തന്നെ ഇന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കാറുണ്ട്. അവയോരോന്നും നമ്മുടെ കാതുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്. അത്തരമൊരു പഴയകാല ഗാനത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കിടുകയാണ് ബാലചന്ദ്ര മേനോന്‍. ‘മയിലാടും കുന്ന്’ എന്ന ചിത്രത്തിലെ ‘പാപ്പി അപ്പച്ചാ എന്ന ഗാനം തന്‍റെ ബാല്യവുമായി ഒരുപാട് ബന്ധമുണ്ടെന്നും, ..ഒരു കാലത്തു വീട്ടിലും സ്കൂളിലും “അടൂർ ഭാസി കളിക്കാൻ ” ഞങ്ങൾ കുരുന്നു നടന്മാർ ഈ മദ്യപന്റെ പാട്ട് ഏറെ പാടി ചുവടുകൾ വെച്ചിട്ടുണ്ടെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

പാപ്പി അപ്പച്ചാ എന്ന ഗാനം എന്റെ ബാല്യവുമായി പിണഞ്ഞു കിടക്കുന്നു …ഒരു കാലത്തു വീട്ടിലും സ്കൂളിലും “അടൂർ ഭാസി കളിക്കാൻ ” ഞങ്ങൾ കുരുന്നു നടന്മാർ ഈ മദ്യപന്റെ പാട്ട് ഏറെ പാടി ചുവടുകൾ വെച്ചിട്ടുണ്ട് തനിക്കു ചുറ്റുമുള്ള ജീവനില്ലാത്ത വസ്തുക്കളെക്കൊണ്ടുപോലും കോമഡി ചെയ്യിക്കാനുള്ള ഭാസിച്ചേട്ടന്റെ അസാധാരണ വൈദഗ്ത്യം കാണണമെങ്കിൽ “പൂന്തേനരുവി ” എന്ന ചിത്രത്തിൽ ഭാസി ചേട്ടനും ബഹദൂറിക്കയും മീനാമ്മയും ചേർന്ന് തകർക്കുന്ന ജയചന്ദ്രനും പി ലീലയും സംഘവും പാടി ത്തകർക്കുന്ന “തങ്കക്കുടമേ..പൊന്നുംകുടമേ” എന്ന പാട്ടു കാണണം … ഫേസ് ബുക്കിൽ അനിൽ കുട്ടപ്പൻ സൂചിപ്പിച്ചതുപോലെ .’പാപ്പി അപ്പച്ച ‘ എന്ന ഗാനം മയിലാടും കുന്നു എന്ന ചിത്രത്തിലെ ആണ്. ഈ ഗാനത്തിന്റെ പ്രധാനശില്പികൾ വയലാർ,ദേവരാജൻ, പാടിയ ആന്റോ ,അഭിനയിച്ച അടൂർ ഭാസി, മാസ്റ്റർ വിജയകുമാർ ( ‘സിന്ദൂരച്ചെപ്പിലെ ‘ “മണ്ടച്ചാരേ..മൊട്ടത്തലയാ..” എന്ന ഹിറ്റ് ഗാനത്തിൽ മൊട്ടയായി തിളങ്ങിയത് ഓർമ്മയില്ലേ?) എന്നിവരെല്ലാം മൃത്യുവിനിരയായി .അപ്പച്ചാ എന്ന് പാടിയ ലതാരാജു മാത്രം ബാക്കി ഫേസ് ബുക്കിൽ ഗീത ദേവി അത് സൂചിപ്പിച്ചതും ശ്രദ്ധിച്ചു.

ഈ പാട്ടിൽ ഞാൻ കാണുന്ന ഒരു സവിശേഷത ഇത് വെറും ഒരു പാട്ടായി കാണാൻ പറ്റില്ല ഗദ്യവും പദ്യവും താളവും ഒരുപോലെ സമ്മോഹനമായി സമ്മേളിക്കുന്ന ദേവരാജ കൃതി എന്ന് പറയാം. കേൾക്കാൻ ഒരു ‘കള്ളു പാട്ട് ‘ എന്ന് തോന്നാമെങ്കിലും നല്ല താളബോധമുള്ള ഒരു ഗായകനും നടനും മാത്രമേ ഇത് അരോചകമല്ലാതെ സൗന്ദര്യത്തോടെ പാടാൻ പറ്റു. അടൂർ ഭാസിയെ മനസ്സിൽ കണ്ടാണ് താൻ ‘പാപ്പി അപ്പച്ചാ’ എന്നപാട്ട് പാടിയത് എന്ന് ആന്റോ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button