Kollywood

അൽഫോണ്‍സ് പുത്രന്റെ പുതിയ ചിത്രത്തിൽ തമിഴിലെ സൂപ്പര്‍ താരം നായകനാകും

നേരം, പ്രേമം എന്നി സിനിമകളിലൂടെ ജനകീയനായ സംവിധായകൻ അൽഫോണ്‍സ് പുത്രന്റെ പുതിയ ചിത്രത്തിൽ തമിഴ് സൂപ്പർ താരം ചിമ്പു നായകനാകുന്നു. തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ പ്രാരംഭ ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു. ഒരു പ്രമുഖ ബോളിവുഡ് നിർമാണക്കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ആക്ഷൻ എന്റര്‍ട്രെയിനറായിരിക്കും ചിത്രം. നേരത്തിന്റെയോ, പ്രേമത്തിന്റെയോ റീമക്ക് ആയിരിക്കും തന്റെ പുതിയ ചിത്രമെന്ന് അൽഫോണ്‍സ് നേരത്തെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

gt

 

shortlink

Post Your Comments


Back to top button