NEWS

അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ; സൽമാന്‍ ഖാന്‍റെ പിന്തുണ ആര്‍ക്കൊപ്പം?

ദിവസങ്ങൾ മാത്രം ശേഷിക്കെ, ലോകം ഉന്നറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനിൽ ഹിലരിയും , ട്രമ്പും അവസാനവട്ട വാദ പ്രതിവാദങ്ങളിലാണ്. എന്നാലിതുവരെ സെലബ്രിറ്റികളൊന്നും അവരുടെ രാഷ്ട്രീയ പക്ഷമേതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അവരിൽനിന്നൊക്കെ വ്യത്യസ്തനാവുകയാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ, തന്റെ ഒഫീഷ്യൽ ട്വിറ്റെർ പേജിലൂടെയാണ് തരാം തന്റെ താല്പര്യം വെളിപ്പെടുത്തിയത്, ഇന്ത്യയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട രാഷ്ട്രീയ വിഷയങ്ങളിലൊക്കെ മൗനം പാലിച്ച സൽമാൻ ഇ വിഷയത്തിൽ നിലപാടെടുത്തത് കൗതുകകരമാണ്. “ഹിലരി, നിങ്ങൾ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ,ഭരണ ഘടനയും ,മാനുഷിക മൂല്യങ്ങളും സംരക്ഷിച്ചു കൊണ്ട് മുന്നോട്ട് പോകാൻ ദൈവം നിങ്ങൾക്ക് ശക്തി തരട്ടെ , എല്ലാ ആശംസകളും നേരുന്നു ” സൽമാൻ ട്വിറ്റെർ പോസ്റ്റിൽ കുറിക്കുന്നു .

shortlink

Post Your Comments


Back to top button