Bollywood

ബലാത്സഗ പരാമര്‍ശം ; സല്‍മാനെതിരെ ശക്തമായ നടപടിയുമായി വനിതാ കമ്മീഷന്‍

‘ഗുസ്തി’ എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ഥം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ പറഞ്ഞ വാക്കുകളാണ് അദ്ദേഹത്തിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി 120 കിലോ പത്ത് തവണ പല ആംഗിളിലായി ഉയര്‍ത്തിയിരുന്ന താന്‍ ഷൂട്ടിംഗ് തീരുമ്പോഴേക്കും ബലാത്സഗം കഴിഞ്ഞ സ്ത്രീയെപോലെയാകും എന്ന പരാമര്‍ശമാണ് സല്‍മാനെ കോടതി കയറ്റാന്‍ കാരണമാകുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍- 22 ന് സല്‍മാനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. june-29ന് ഹാജരാകണം എന്നായിരുന്നു വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം. എന്നാല്‍ സല്‍മാന്‍ ഇതേസമയത്ത് ഹജരാകാത്തതിനെ തുടര്‍ന്ന് മറ്റൊരു നോട്ടീസ് കൂടി പുറപ്പെടുവിച്ചു. ജൂലൈ ഏഴിന് ഹാജരാകാനായിരുന്നു അടുത്ത നിര്‍ദ്ദേശം എന്നാല്‍ സല്‍മാനും അദ്ദേഹത്തിന്‍റെ അഭിഭാഷകനും കമ്മീഷന് മുന്നില്‍ ഹാജരായില്ല. ഇതോടെ സല്‍മാനെതിരെ ശകതമായ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കമ്മീഷന്‍. വിവാദത്തില്‍ സല്‍മാനെ വിമര്‍ശിച്ചു അദ്ദേഹത്തിന്‍റെ പിതാവും രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button