NEWS

‘പുലിമുരുകന്‍’ കണ്ടിറങ്ങിയ അറബിയ്ക്ക് പറയാനുള്ളത്….

കേരളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്ന ‘പുലിമുരുകന്‍’ ഗള്‍ഫ്‌ നാടുകളിലും വേട്ടക്കിറങ്ങിയിരിക്കുന്നു. ഷാര്‍ജയില്‍ പുലിമുരുകന്‍ കണ്ടിറങ്ങിയ ഒരു അറബിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത് . അമിതാഭ് ബച്ചനെ ഇഷ്ടമാണെങ്കിലും മോഹന്‍ലാല്‍ തന്നെയാണ് നമ്പര്‍വണ്‍, ചിത്രം കണ്ടിറങ്ങിയ അറബി ആവേശത്തോടെ പറയുന്നു.

പുലിമുരുകന്‍ കണ്ടിറങ്ങിയ അറബിയുടെ വാക്കുകളിലേക്ക്

“ഹിന്ദി സിനിമയിൽ പോലും ഇങ്ങനെ കണ്ടിട്ടില്ല. രാവിലെ മുതൽ തിയേറ്റർ ഹൗസ്ഫുൾ. ഹിന്ദി ചിത്രങ്ങളും ബോളിവുഡ് സിനിമകളും റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതുപോലൊരു ആഘോഷം ഇതാദ്യമാണ്. സിനിമ കണ്ട് ഞങ്ങളും ഭ്രാന്തു പിടിച്ച അവസ്ഥയിലാണ്. ഇതൊരു നമ്പർവൺ സിനിമയാണ്. ഇപ്പോൾ മോഹൻലാൽ വന്നാൽ ആളുകളെല്ലാം ആവേശം കൊണ്ടു ഭ്രാന്ത് പിടിച്ച പോലെയാകും. അദ്ദേഹത്തിന്റെ ചിത്രങ്ങളോടു പോലും ഇവിടെ ആരാധനയാണ്. അമിതാഭ് ബച്ചനെ ഇഷ്ടമാണ്. എന്നാൽ നമ്പർ വൺ മോഹൻലാൽ തന്നെയാണ്. അറബി വ്യക്തമാക്കുന്നു. ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ എഴുപതോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. റിലീസ് ചെയ്ത ഓരോ കേന്ദ്രങ്ങളിലും വന്‍ സ്വീകാര്യതയാണ് പുലിമുരുകന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button