ഇന്ന് മറ്റൊരു നവംബര്‍ 5. മണിരത്നം എന്ന അതികായൻ മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും കഥ കാലികമായ മാറ്റങ്ങൾ വരുത്തി ദളപതി എന്ന ചിത്രമാക്കി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 25 വര്‍ഷം.
1991 നവംബര്‍ 5ന് ദീപാവലി റിലീസ് ആയാണ് ദളപതി ഇറങ്ങിയത്, ചിത്രത്തില്‍ മമ്മൂട്ടിയുടെയും രജനിയുടെയും എന്നുവേണ്ട അഭിനേതാക്കളെല്ലാം ഏറെ പ്രശംസിക്കപ്പെട്ടു. സന്തോഷ് ശിവനായിരുന്നു ക്യാമറാമാൻ. ആദ്യമായാണ് സന്തോഷ് ശിവൻ ഒരു മണിരത്നം ചിത്രത്തിന് ക്യാമറ ചെയ്യുന്നത്.സംഗീത വിഭാഗം കൈചാര്യം ചെയ്തതു ഇളയരാജ.പാട്ടുകൾ എല്ലാം തന്നെ അന്നും ഇന്നും സംഗീതപ്രേമികളുടെ മനസ്സ് കീഴടക്കിയവയാണ്.ഇളയരാജയും മണിരത്നവും ഒരുമിച്ച അവസാന ചിത്രമാണ് ദളപതി .രാക്കമ്മ എന്ന ഗാനം 2002-ല്‍ BBC World Top Ten Music-ല്‍ നാലാം സ്ഥാനത്ത് വന്നിരുന്നു.
ഇപ്പോഴും സിനിമ ആസ്വാദകരുടെ പ്രിയ ചിത്രങ്ങള്‍ എടുത്താല്‍ തീർച്ചയായും ആ കൂട്ടത്തിൽ ദളപതി ഉണ്ടായിരിക്കും .
Post Your Comments