
ജീവിതത്തിന്റെ അനസ്യൂതമായ തുടർച്ചയെപ്പറ്റി എപ്പോഴും വാചാലനാവാറുണ്ട് നടൻ കമലഹാസൻ. മിക്കപ്പോഴും അവ നിലനിക്കുന്ന സാമാന്യ ധാരണകളെയും, വ്യവസ്ഥാപിത വിശ്വാസങ്ങളേയും പ്രകോപിപ്പിക്കുന്ന തരത്തിലാണ്. മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് എം സ്വരാജിനെ ചോദ്യത്തിന് ഉത്തരം നൽകവെ കമൽ സ്വർഗത്തെ ക്കുറിച്ചുള്ള തന്റെ സങ്കൽപ്പം വ്യക്തമാക്കുന്നു.” നാളെ ഞാന്‍ മരിക്കുമ്പോള്‍ അതിന്റെ ആവശ്യം വരുമോ എന്ന് സംശയമാണ്. വലിയ വലിയ ടെക്നിക്കുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ മൃതശരീരം ഒരു എക്സസ് ഗാര്‍ബേജ് ആയി തോന്നിയാല്‍ അത് കത്തിച്ചുകളയാം. അല്ലെങ്കില്‍ കുഴിച്ചിടാം. എന്തും ചെയ്യാം. എന്നാല്‍ ഇഫ് ഇറ്റ് ഈസ് യൂസ്ഫുള്‍ ടു ഹ്യൂമന്‍ ബീയിങ്…. ഉപയോഗിക്കാം.” ഇങ്ങനെ തുടങ്ങുന്ന കമൽ മനുഷ്യനും സമൂഹത്തിനും ഉപകാരമാവുന്ന തരത്തിൽ മൃത ശരീരത്തെ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെയും പ്രകടിപ്പിക്കുന്നു.
“ചിലര്‍ ചോദിക്കാറുണ്ട് ഇതൊക്കെ ഒരു സെന്റിമെന്റല്‍ വിഷയമല്ലേ. നിങ്ങള്‍ക്ക് വിശ്വാസമില്ലായിരിക്കാം നിങ്ങളുടെ മക്കള്‍ ഇതൊന്നും ഇഷ്ടപ്പെടുന്നില്ലെങ്കിലോ? അതും കാണണ്ടേ? എന്നൊക്കെ. ഞാനവരോട് പറയാറുണ്ട് എന്റെ മക്കളൊക്കെ ആഗ്രഹിക്കുന്നത് എനിക്ക് സ്വര്‍ഗ്ഗം കിട്ടണമെന്നല്ലേ. എന്താണ് സ്വര്‍ഗ്ഗമെന്ന് ഞാന്‍ പറയാം കേട്ടോളൂ. എന്റെ ശരീരത്തില്‍ 15 മീറ്റര്‍ തൊലിയുണ്ട്. അതുകൊണ്ട് 7 കുഷ്ഠരോഗികള്‍ക്ക് ചെരുപ്പുണ്ടാക്കാന്‍ കഴിയുമെങ്കില്‍, ആ ചെരുപ്പിട്ട് അവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടക്കാന്‍ കഴിയുമെങ്കില്‍ അതാണ് എന്റെ സ്വര്‍ഗ്ഗം. ആ സ്വര്‍ഗ്ഗത്തെകുറിച്ച് മനസ്സിലാകാത്തവര്‍ക്ക് ഒരു സ്വര്‍ഗ്ഗവും മനസ്സിലാവില്ല. ദാറ്റ് ഈസ് ദ പര്‍പ്പസ് ഓഫ് മൈ ലിവിങ്. ഞാന്‍ ഇന്‍കം ടാക്സ് അടയ്ക്കുന്നു, കാറുവാങ്ങിക്കുന്നു, എ.സി വെയ്ക്കുന്നു, ഞാന്‍ മധുരം കഴിക്കുന്നു…. പക്ഷെ ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്താണ് ചെയ്യുന്നത്? മറ്റുള്ളവരുടെ ദു:ഖം മനസ്സിലാക്കാനും അവര്‍ക്കുവേണ്ടി ജീവിക്കാനും കഴിയുന്നതാണ് സ്വര്‍ഗ്ഗം. എന്റെ ചര്‍മ്മം ചെരിപ്പാകുന്നുവെങ്കില് മറ്റൊരാള്‍ക്ക് അത് ഉപകാരപ്പെടുമെങ്കില്‍ അതാണ് എന്റെ സ്വര്‍ഗ്ഗം. അതെന്റെ മകളോട് ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട് അത് അവള്‍ക്ക് മനസ്സിലായിട്ടുമുണ്ട്. എന്റെ ശരീരം സംഭാവന ചെയ്യാനുള്ള രേഖയില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് അവളാണ്”. യുവധാരയ്ക്കു വേണ്ടിയാണ് എം സ്വരാജ് ഈ അഭിമുഖം തയ്യാറാക്കിയത്.
Post Your Comments