NEWS

പ്രത്യേക കോളവുമായി IFFK-യുടെ അപേക്ഷാഫോം

ഇരുപത്തൊന്നാമത് അന്തരാഷ്ട ചലച്ചിത്ര മേളയുടെ ഭാഗമായുള്ള ttffk-യുടെ അപേക്ഷ ഫോമില്‍ പ്രത്യേക കോളവും, ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അപേക്ഷഫോമിൽ ഇത്തവണ ട്രാന്‍സ് ജെന്‍ഡറിനാണ് പ്രത്യേക കോളം തയ്യാറാക്കിയിരിക്കുന്നത്. തീയേറ്ററുകളില്‍ അവര്‍ക്കായി പ്രിത്യേക വാഷ്‌റൂമും ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി കേരള ചലച്ചിത്ര അക്കാഡമി ചെയര്മാൻ കമൽ അറിയിച്ചു. ഇത് ആദ്യമായാണ് ട്രാന്‍സ് ജെന്‍ഡറിന് ചലച്ചിത്രമേളയില്‍ പ്രിത്യേക കോളം അനുവദിക്കുന്നത്.
നാളെ മുതൽ നവംബർ 25 വരെ ചലച്ചിത്ര അക്കാഡമിയുടെ ഔദ്യോദിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ചലച്ചിത്ര അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് വഴിയും രജിസ്റ്റര്‍ ചെയ്യാം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ഫീസ്. വിദ്യാർത്ഥികൾക്ക് 300 രൂപയും
സിനിമ, ടെലിവിഷൻ രംഗത്തുള്ളവർക്ക് പ്രത്യേക പാസ് നൽകുന്നുണ്ടെങ്കിലും . അതാത് സ്ഥാപനങ്ങളുടെ സ്ഥിരീകരണം കിട്ടിയതിന് ശേഷമേ രജിസ്‌ട്രേഷൻ ഫീസ് സ്വീകരിക്കുകയുള്ളുൂവെന്നും കമൽ അറിയിച്ചു.
13000 പാസ്സുകളാണ് ഇക്കുറി വിതരണം ചെയ്യുന്നത്. ഡിസംബർ 5ന് ടാഗോർ തിയ്യറ്ററിലുള്ള സെല്ലിലൂടെ പാസ്സുകൾ വിതരണം ചെയ്യാനാണ് തീരുമാനം. ഇതോടൊപ്പം ഫെസ്റ്റിവെൽ ബുക്കും ബാഗും വിതരണം ചെയ്യും.

shortlink

Post Your Comments


Back to top button