പുലിമുരുകന്‍ എന്ന ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു കൊണ്ട് മുന്നേറുമ്പോള്‍ പ്രമുഖ സംവിധയകരുടെയും, നിരൂപകരുടെയും, അഭിനേതാക്കളുടെയുമെല്ലാം അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരേ സമയം മലയാള സിനിമയിലേക്ക് കടന്നു വന്നു കരുത്തുറ്റ അഭിനയത്തിലൂടെ താരസിംഹാസനം കൈപ്പിടിയിലൊതിക്കിയവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. മോഹന്‍ലാല്‍ ചിത്രങ്ങള്‍ കണ്ടിട്ട് എപ്പോഴും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാറുള്ള നടനാണ് മമ്മൂട്ടി. ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം രചിച്ചു കൊണ്ടിരിക്കുന്ന പുലിമുരുകനെകുറിച്ചും മമ്മൂട്ടി മനസ്സ് തുറക്കുകയുണ്ടായി. നടന്‍ കുഞ്ചനാണ് മമ്മൂട്ടി പുലിമുരുകന്‍ കണ്ടതിനെക്കുറിച്ചുള്ള അനുഭവം തുറന്നു പറയുന്നത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമൊന്നിച്ചു പുലിമുരുകന്‍ കണ്ടതിനെക്കുറിച്ച് കുഞ്ചന്‍ പങ്കുവച്ചത്.
മമ്മൂക്കയുടെ വീട്ടിലെ സ്വകാര്യ തീയേറ്ററിലാണ് ചിത്രം കണ്ടതെന്നും, അത്തരം ഷോകള്‍ നടക്കുമ്പോള്‍ മമ്മൂട്ടി സ്ഥിരമായി എന്നെയും ക്ഷണിക്കാറുണ്ടെന്നും കുഞ്ചന്‍ പറയുന്നു. പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചപ്പോഴും എന്നെ ആദ്ദേഹം വിളിച്ചു. ഞാനും കുടുംബവും പോയി. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പടം കണ്ടു. പടം അദ്ദേഹത്തിന് വളരെയിഷ്ടപ്പെട്ടു. പുലിമുരുകനാവാന്‍ ലാലിന് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം എന്നോട് പറഞ്ഞു. കുഞ്ചന്‍ വ്യക്തമാക്കുന്നു.
Leave a Comment