വാഹനാപകടത്തെത്തുടർന്ന് വിശ്രമത്തിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാർ ആറ്റുകാൽ ക്ഷേത്രത്തിൽ സന്ദർശനം നടത്തി . ആറ്റുകാൽ ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിന്റെ ഭാഗമായാണ് ജഗതി ശ്രീകുമാർ എത്തിയത്. ജഗതിയുടെ ആരോഗ്യത്തിനായുള്ള പ്രത്യേക വഴിപാടുകൾക്കായി ഇന്ന് വൈകിട്ട് നാലരയോടെ ആറ്റുകാലിലെത്തിയ ജഗതിയെ കാണാൻ ഒട്ടേറെ ആരാധകരും തടിച്ചു കൂടിയിയിട്ടുണ്ടായിരുന്നു. ജഗതിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് കുടുംബാങ്ങങ്ങൾ പ്രതികരിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി അദ്ദേഹം സിനിമാ സെറ്റുകളിലേക്ക് പതിവായി പോകാറുണ്ടെന്നും, അടുത്ത സുഹൃത്തുക്കളെ തിരിച്ചറിയാനും ,അവരോട് പ്രതികരിക്കാനും കഴിയുന്നുണ്ടെന്നും അവർ പറയുന്നു. ബാലചന്ദ്രമേനോനെപ്പോലെ ഒരുകാലത്ത് ഏറ്റവും അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ജഗതിയെ കാണാൻ വീട്ടിലെത്തിയിരുന്നു. സജീവമായി ഓടിനടന്ന സിനിമാക്കാലത്തെപ്പറ്റിയുള്ള ഓർമ്മകൾ വീണ്ടെടുക്കാൻ ഇത്തരം അനുഭവങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നുണ്ട് . പ്രേക്ഷകർ കാത്തിരിക്കുന്ന ,മലയാള സിനിമയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Post Your Comments