KollywoodNEWS

ഗൗതമി-കമല്‍ഹാസന്‍ വേര്‍പിരിയല്‍; ശ്രുതിഹാസന്‍ പ്രതികരിക്കുന്നു

ഗൗതമി-കമല്‍ഹാസന്‍ വേര്‍പിരിയല്‍ വാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായ വാര്‍ത്തകളില്‍ ഒന്നായിരുന്നു. ഇവരുടെ വേര്‍പിരിയലിന് പിന്നില്‍ ശ്രുതിഹാസനാണെന്ന തരത്തിലുള്ള വാര്‍ത്തകളും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഉലകനായകന്റെ പുത്രി ശ്രുതിഹാസന്‍.
തനിക്കു ഈലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് തന്‍റെ പിതാവാണെന്നും, അദ്ദേഹത്തിന് പ്രാധാന്യമുള്ളവരെ താന്‍ ബഹുമാനിക്കാറുണ്ടെന്നും ശ്രുതി പറയുന്നു.ഇത്രയും പറഞ്ഞു നിര്‍ത്തിയ ശ്രുതിഹാസന്‍ ഇവരുടെ വേര്‍പിരിയലിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായില്ല എന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരെത്തെ ഒരു സിനിമയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ശ്രുതിയും ഗൗതമിയും തമ്മില്‍ കലഹിച്ചത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി വന്നിരുന്നു.

shortlink

Post Your Comments


Back to top button