മറ്റൊരു ഇന്ത്യന്‍ സിനിമയ്ക്കും ലഭിക്കാത്ത അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പുലിമുരുകന്‍. സൂപ്പർ സ്റ്റാർ ചിത്രങ്ങളായ കബലിയുടെയും , സുൽത്താന്റെയും റെക്കോർഡുകൾ തിരുത്തിയെഴുതി പുലിമുരുകൻ UAE യിൽ തേരോട്ടം തുടരുന്നു.
ചരിത്രത്തിലിതുവരെ മറ്റൊരിന്ത്യൻ സിനിമയ്ക്കും ലഭിക്കാത്തത്ര വലിയ സ്വീകരണമാണ് പുലിമുരുകന് UAE യിൽ നിന്നും ലഭിക്കുന്നത്. 630 ഷോകളാണ് ആദ്യദിനം പുലിമുരുകൻ കളിച്ചത്. കബാലിയുടെ ആദ്യ ദിന ഷോകളുടെ എണ്ണം 425 ആയിരുന്നു. സല്‍മാൻഖാൻ ചിത്രമായ സുൽത്താൻ ആദ്യദിനം 225 ഷോകളാണ് കളിച്ചത്. അങ്ങനെ വരുമ്പോൾ ആദ്യദിന ഷോകളുടെ എണ്ണത്തിൽത്തന്നെ റെക്കോർഡുകൾ തിരുത്തപ്പെട്ടിരിക്കുന്നു. ഇവിടെങ്ങളിൽ കൂടുതലും കുടുംബങ്ങളാണ് പുലിമുരുകൻ കാണാൻ തിയേറ്ററിൽ എത്തുന്നത്. കൂടാതെ ഗ്രുപ്പുകൾ ചേർന്നുള്ള ബൽക് ബുക്കിങ്ങുകളും, ഈ സാഹചര്യങ്ങൾ പുലിമുരുകന്റെ ഗ്രോസ് കളക്ഷൻ സ്റ്റെഡിയായി നിലനിർത്തുമെന്നുറപ്പ്.
UAEയിൽ മാത്രമായി 486 ഷോകൾ കളിച്ച പുലിമുരുകൻ ഖത്തറിൽ 52 ഉം കുവൈറ്റിൽ 18 ഉം ഒമാനിൽ 38 ബഹറിനിൽ 36 ഷോകൾ കളിച്ചു. ഈ സാഹചര്യം നിലനിർത്തിയാൽ, UAEയിൽ ഒരു സൗത്ത് ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനായ കബാലിയുടെ ഇരുപത്തഞ്ചു കോടി എന്ന റെക്കോർഡ് പുലിമുരുകന് തകർക്കാനാവും.
Post Your Comments