
ഒരുകാലത്ത് മലയാള വാണിജ്യ സിനിമയിൽ നിറഞ്ഞുനിന്നിരുന്ന ഹിറ്റ് കോമ്പിനേഷനായിരുന്നു ഷാജി കൈലാസ് -മോഹൻലാൽ ടീം. തീയേറ്ററുകൾ ഇളക്കിമറിച്ചിരുന്ന ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി വാർത്ത.ചിത്രം ഒരു മാസ് എൻ്റെടൈനർ ആവാനാണ് സാധ്യത. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് കോമഡി എൻ്റെടൈനറുകളുടെ എഴുത്തുകാരൻ ബെന്നി പി നായരമ്പലമാണ്. അടുത്ത വർഷം ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ ഔദ്യോദിക പ്രഖ്യാപനം ഉടനുണ്ടാകും.
Post Your Comments