പതിമൂന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള സഹവാസം അവസാനിപ്പിച്ച കമല്‍ഹാസന്‍-ഗൗതമി വേര്‍പിരിയല്‍ വാര്‍ത്ത നേരെത്തെ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി ഗൗതമിയുടെ പ്രതികരണമാണ്
ആദ്യമെത്തിയത്.
ജീവിതത്തിലെ ഏറ്റവും മനപ്രയാസം ഉണ്ടാക്കുന്ന തീരുമാനമാണ് താന്‍ എടുക്കുന്നത്. ഒരു ബന്ധത്തിനിടെ വേര്‍പിരിയുക എന്നത് എളുപ്പമായ കാര്യമല്ല.
ഒന്നുകില്‍ കണ്ട സ്വപ്‌നങ്ങളെ ജീവിതത്തിന് വേണ്ടി വിട്ടുവീഴ്ച്ച ചെയ്യുക അല്ലെങ്കില്‍ ഏകാന്തതയിലേക്ക് നീങ്ങുക. ഹൃദയഭേദകമായ ഈ തീരുമാനം എടുക്കാന്‍ തനിക്ക് നീണ്ടകാലം വേണ്ടിവന്നു. ആരേയും കുറ്റപ്പെടുത്താനോ
സിമ്പതി പിടിച്ചുപറ്റാനോ അല്ല ഈ കുറിപ്പ്. മാറ്റം എല്ലാവര്‍ക്കും അനിവാര്യമാണ്. നമ്മള്‍ ആഗ്രഹിക്കുന്നതോ പ്രതീക്ഷിക്കുന്നതോ ആയ മാറ്റങ്ങളല്ല ഉണ്ടാവാറുള്ളത്. എന്നാല്‍ ഈ മാറ്റം തനിക്ക് അനിവാര്യമാണ്.
ഏതൊരു പെണ്ണിന്റേയും ജീവിതത്തിലെ ബുദ്ധിമുട്ടേറിയ തീരുമാനമായിരിക്കും ഇത്. ഒരു അമ്മയാണ് ഞാന്‍ . എന്റെ മകള്‍ക്ക് നല്ലൊരു അമ്മയായി ജീവിക്കാനുള്ള ഉത്തരവാദിത്വവും എന്നിലുണ്ട്. അതിന് ആദ്യം വേണ്ടത് എന്നില്‍തന്നെ സമാധാനം ഉണ്ടായിരിക്കുക എന്നതാണെന്നും
ഗൗതമി തന്‍റെ ബ്ലോഗില്‍ കുറിച്ചിരുന്നു.
ഇതിനു പിന്നാലെ നടന്‍ കമല്‍ഹാസന്റെ പ്രതികരണവുമെത്തി.
ഗൗതമിക്ക് സുഖവും ആശ്വാസവും നല്‍കുന്ന ഏതുകാര്യത്തിലും
ഞാന്‍ സന്തോഷവാനാണ്. എന്റെ വികാരങ്ങള്‍ക്ക് അവിടെ യാതൊരു വിലയുമില്ല. എന്തായാലും ഗൗതമിയും സുബ്ബുവും (ഗൗതമിയുടെ മകള്‍) സന്തോഷത്തോടെ ഇരിക്കുക.
അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്ത് ആവശ്യങ്ങള്‍ക്കും ഏത് സമയത്തും അവര്‍ക്കൊപ്പം ഞാന്‍ ഉണ്ടാകും”. ഇതായിരുന്നു കമല്‍ഹാസന്റെതായി പുറത്തുവന്ന പ്രതികരണം. എന്നാല്‍ ഇത്തരമൊരു പ്രതികരണം മനപൂര്‍വ്വം ആരോ കെട്ടിചമച്ചതാണെന്ന ആരോപണവുമായി കമല്‍ഹാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തില്‍ താന്‍ യാതൊരു പ്രസ്താവനകളും പുറത്തിറക്കിയിട്ടില്ലെന്ന് ട്വിറ്ററിലൂടെ കമല്‍ഹാസന്‍ വ്യക്തമാക്കി…
ഇത് അധാര്‍മികമാണ്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കമല്‍ഹാസന്‍ ട്വിറ്റര്‍ കുറിപ്പിലൂടെ അറിയിച്ചു.
Post Your Comments