
നിരവധി മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കാവ്യാമാധവന് തന്റെ വിവാഹത്തോടെയാണ് മലയാള സിനിമയില്‍ നിന്ന് വിടപറഞ്ഞത്. കാവ്യയുടെ വിവാഹ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ കാവ്യയ്ക്ക് പിന്തുണയും ഉപദേശവുമായി രംഗത്ത് എത്തിയിരുന്നു. സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട കാവ്യ പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. വിഷമഘട്ടങ്ങള്‍ മറികടന്നു വന്ന തന്റെ ജീവിതത്തിന്റെ തിരിച്ചു വരവില്‍
അതുല്യ നടന് തിലകന് സാറിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് കാവ്യ പറയുന്നു.
‘അതിശയന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് സാര്‍ എന്നോട് ചോദിച്ചു കാവ്യ എത്രനാള്‍ ഇനി സിനിമയിലുണ്ടാകും?. അതൊന്നും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു എന്റെ മറുപടി. നീ എന്ത് തീരുമാനിച്ചാലും ശരി അസുഖം വരാതെ നോക്കണമെന്ന് സാര്‍ എന്നോട് പറഞ്ഞു.
ഞാന്‍ ചോദിച്ചു എന്ത് അസുഖം സാര്‍?
കൊളസ്ട്രോള്‍, ബി.പി, ഷുഗര്‍? ഞാന്‍ സാറിനോട് ചോദിച്ചു. അല്ല ഇതൊന്നുമല്ല തിലകന് സാര്‍ മറുപടി പറഞ്ഞു, ഞാന്‍ ചോദിച്ചു പിന്നെ എന്ത് അസുഖം?,
ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു വിഷാദം എന്ന
അസുഖം വരാതെ നോക്കണം. ഇത് വന്നാല്‍ ഒരു മരുന്നിനും നമ്മളെ രക്ഷിക്കാനാകില്ല. അന്ന് തിലകന് സാര്‍ എനിക്ക് പകര്‍ന്നു നല്കിയ ഈ വലിയ ഉപദേശം പിന്നീടുള്ള എന്റെ ജീവിതത്തില്‍ എനിക്ക് ഒരുപാട്
ഗുണം ചെയ്തു. കാവ്യ പറയുന്നു.
Post Your Comments