ഗൗരവമേറിയ സിനിമാ ചർച്ചകളിൽ അടുത്തകാലത്തായി കൂടുതൽ സജീവമായ സിനിമയാണ് ഷാഡോ ബിഹൈൻഡ് ദ മൂൺ. കേരള രാജ്യന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്ന ഈ ഫിലിപെൻസ് ചിത്രം കാൻ ഫിലിം ഫെസ്റ്റിവൽ അടക്കം പ്രമുഖങ്ങളായ ഫെസ്റിവലുകളിൽ പ്രദര്ശിപ്പിക്കപ്പെട്ടിരുന്നു.
എൺപതുകളുടെ അവസാനത്തോടെ ലാറ്റിനമേരിക്കൻ രാഷ്ട്രീയ പരിസരങ്ങളെ കലുഷിതമാക്കിയ ആഭ്യന്തര കലാപത്തെയും ,തുടർന്നുണ്ടായ സൈനിക നീക്കങ്ങളുടെയും പശ്ചാത്തലത്തിൽ കലാപകാരികളുടെയം സൈനികരുടെയും രാഷ്ട്രീയ ജീവിത സന്ദർഭങ്ങളെ നാടകീയമായി അവതരിപ്പിക്കുന്ന സിനിമയാണ് ഷാഡോ ബിഹൈൻഡ് ദി മൂൺ
ഇഴയുന്ന വേഗത്തിൽ അനാവ്രതമാകുന്ന കഥാപരിസരങ്ങൾ തുടർന്ന് അധികമൊന്നും സിനിമാ ഔപചാരികതകളുടെ അകമ്പടിയില്ലാതെ വെളിപ്പെടുന്ന കഥാപാത്രങളിലൂടെ വികാസം പ്രാപിക്കുന്നു ,കഥാപാത്രങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ കഥാ സന്ദർഭങ്ങളിലും ,തൊട്ടുമുന്നിൽ നിശ്ചയിക്കാനാവാത്ത (നിഴലിന്റെ മറവിലെന്നപോലെ ) ഒരു നിമിഷത്തെ അനുഭവിപ്പിക്കാൻ ഈ കലാസൃഷ്ടിയുടെ ഒഴുക്കുള്ള രചനാ രീതിക്കായിട്ടുണ്ട് . അവർ നേരിടുന്ന സാമൂഹിക സാഹജര്യങ്ങളുടെ പ്രേരണകൾ കൊണ്ട് ,പരസ്പരം എതിർ ചേരികളിൽ നിൽക്കേണ്ടിവരുന്നു എങ്കിലും അവരെ ഒന്നാക്കുന്നത് അവരുടെ ഭൂതകാല പരിചയമാണ്. അതാണ് അവർക്കിടയിലെ പരസ്പര ധാരണയുടെ അടിസ്ഥാനം . എങ്കിലും അപൂരണവും , നിഗൂഡവുമായ വ്യക്തിത്വങ്ങൾ മാത്രമായ മൂന്നു പേർക്കിടയിൽ വരാൻ പോകുന്ന നിമിഷത്തിൽ എന്തു സംഭവിക്കുമെന്ന് പ്രവചനാതീതമാണ് . സൈനികനെതിരെ തോക്കെടുക്കുന്ന ലെനോ എന്ന വിപ്ലവകാരി അടുത്ത നിമിഷം അയാളുടെ വന്യമായ ലൈഗികാസ്ക്തിക്ക് മുന്നിൽ വഴങ്ങിക്കൊടുക്കുന്നതാണ് കാണുന്നത് , കാർലോ മേണ്ടോസ യുടെ ക്യാമറ ചലനങ്ങൾ കഥാകഥനത്തിന്റെ പുരോഗതിയുടെ വേഗവും താളവും നിശ്ചയിക്കുന്നു .
അശാന്തമായി,പൂർണ്ണതയില്ലാതെ ചിത്രമവസാനിക്കുന്നത് മുഖ്യ കഥാപാത്രങ്ങളുടെ ദാരുണമായ മരണത്തിലാണ്. നാളെയെപ്പറ്റിയുള്ള പ്രേതീക്ഷയേ ചിത്രം അവശേഷിപ്പിക്കുന്നില്ലെങ്കിലും. ചിത്രത്തിന്റെ അവസാനം വെളിയിലേക്കു തുറന്നു വെച്ച വാതിലിലേക്ക് തിരിച്ചുവയ്ക്കപ്പെടുന്ന കാമറ, അനസ്യൂതമായി തുടരേണ്ട നന്മയുടെ വെളിച്ചത്തെ കാണിയുടെ മനസിൽ ഉണർത്തുന്നു
Post Your Comments