Kollywood

‘ഞാൻ ഒരു പരാജയമാണ്’ അഭിനയം നിര്‍ത്തുകയാണെന്ന് തമിഴ് യുവനടന്‍

വെറും 19 സിനിമകളില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ, ഇനിയും സിനിമ തുടരാന്‍ വയ്യ ഞാന്‍ അഭിനയം മതിയാക്കുന്നു തമിഴ് യുവനടന്‍ കാര്‍ത്തിക് കുമാറിന്‍റെ വാക്കുകളാണിത്. ഞാന്‍ ഒരു പരാജയമാണ് എന്നില്‍ തന്നെ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നത്കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതെന്നും കാര്‍ത്തിക് പറയുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ കാര്‍ത്തിക് മണിരത്നത്തിനൊപ്പം ‘അലൈപായുതേ’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മണിരത്നം സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. പസങ്ക 2, യാരടി നീ മോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കാര്‍ത്തി ട്വിറ്ററിലൂടെയാണ് സിനിമ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്ത സിനിമാലോകത്തെ അറിയിച്ചത്.

shortlink

Post Your Comments


Back to top button