ഇതിഹാസ കഥാപാത്രമായ കർണന്റെ കഥയെ ആസ്പദമാക്കി പ്രഖ്യാപിച്ചിട്ടുള്ള മധുപാൽ ചിത്രം, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസിലൊരുങ്ങുന്ന ചിത്രമാവാൻ സാധ്യത. ചിത്രത്തിന്റെ ബഡ്ജറ്റ് എഴുപത് കോടി കടക്കുമെന്ന്നാണ് അണിയറപ്രവർത്തകരുമായി അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത് .അങ്ങെനെയെങ്ങിൽ മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാകും ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം. അടുത്ത വർഷം മധ്യത്തോടെ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് പി ശ്രീകുമാറാണ്. എന്നാൽ ഈ ചിത്രം മമ്മൂട്ടി ഉപേക്ഷിച്ചുവെന്ന വാർത്ത അടുത്തിടെ പ്രീചരിച്ചതിനെത്തുടർന്നു ഇതിന് വിശദീകരണവുമായി പി ശ്രീകുമാറും, മധുപാലും രംഗത്തെത്തിയിരുന്നു . ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അവസാനഘട്ടത്തിലാണെന്നും ഉടൻ തന്നെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അവർ പറഞ്ഞു. കർണന്റെ ജീവിതത്തിലെ അവസാന നാളുകളിലെ അന്തർസംഘര്ഷങ്ങളാണ് സിനിമയ്ക്ക് വിഷയമാകുന്നത്. ആർ എസ് വിമൽ ഒരുക്കുന്ന കർണൻ എന്ന പൃഥ്വിരാജ് ചിത്രവുമായി ഇതിനു ബന്ധമൊന്നുമില്ലെന്നും അവർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക പ്രവർത്തകരുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.
Post Your Comments