General

ഞങ്ങളുടെയൊക്കെ സ്വപ്നം ഒന്നാണ് മമ്മൂട്ടി പങ്കുവയ്ക്കുന്നു

നസീർ, സത്യൻ, ജയൻ, മധു തുടങ്ങിയവരുടെയൊക്കെ കഥാപാത്രങ്ങൾ അനീതിക്കെതിരെ നടത്തിയ പോരാട്ടത്തിനു കയ്യടിച്ചാണു കുട്ടിയായ ഞാനും വളർന്നത്. നടന്‍ മമ്മൂട്ടി മനോരമ ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. ഞാനും മോഹന്‍ലാലുമൊക്കെ മലയാള സിനിമയെക്കുറിച്ച് കാണുന്ന സ്വപ്നം ഒന്ന്‍ തന്നെയാണെന്നും നമ്മുടെ സിനിമകള്‍ അതിര്‍ത്തികള്‍ ഭേദിച്ചു മുന്നേറണമെന്നും മമ്മൂട്ടി ഓര്‍മിപ്പിക്കുന്നു.
നസീർ, സത്യൻ, ജയൻ, മധു തുടങ്ങിയവരുടെയൊക്കെ കഥാപാത്രങ്ങൾ അനീതിക്കെതിരെ നടത്തിയ പോരാട്ടത്തിനു കയ്യടിച്ചാണു കുട്ടിയായ ഞാനും വളർന്നത്. ആ പോരാട്ടങ്ങൾക്കും വിജയത്തിനുംകിട്ടുന്ന കയ്യടിയാണ് അവരെപ്പോലെയാകണമെന്ന സ്വപ്‌നം എന്നിലും ഉണ്ടാക്കിയത്.
ഞാനും മോഹൻലാലുമെല്ലാം മലയാള സിനിമയെ കുറിച്ചു കാണുന്ന ഒരേ സ്വപ്‌നം നമ്മുടെ സിനിമ അതിർത്തികളെ ഭേദിക്കുന്നതാണ്. ലോകമാകെ മലയാള സിനിമയെത്തുമ്പോൾ, രണ്ടായിരവും, മൂവായിരവും തിയറ്ററുകളിൽ കേരളത്തിനു പുറത്തു സിനിമകൾ റിലീസ് ചെയ്യാനാകുമ്പോൾ ഭാഷയെന്ന നിലയിൽ നാം ഒറ്റജനതയാവും. അതിനുള്ള ഏറ്റവും ശക്തമായ മാധ്യമമാണു സിനിമ. ആ ദൗത്യം സിനിമ തുടർന്നുകൊണ്ടേയിരിക്കും.
ചന്ദ്രനിൽവരെ മലയാളിയുണ്ടെന്നാണല്ലോ കഥ, എങ്കിൽ നമ്മുടെ സിനിമ ചന്ദ്രനിൽ വരെ റിലീസ് ചെയ്യാനാകുമെന്ന അർഥം കൂടിയുണ്ട്. മമ്മൂട്ടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button