പ്രമുഖ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ സിനിമകളെ കുറ്റപ്പെടുത്തുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സിനിമകളില്‍ സ്ത്രീകളുടെ പിന്നാലെ നടക്കുന്ന പുരുഷന്‍മാരെ ചിത്രീകരിക്കാറുണ്ട് എന്നാല്‍ ഇഷ്ടമല്ലെന്നു പറയുന്ന സ്ത്രീയെ ഏതെങ്കിലും സിനിമകളില്‍ കുത്തികൊല്ലുന്നതായി കാണിക്കുന്നുണ്ടോ? ഖുശ്ബു ചോദിക്കുന്നു. അത്തരത്തില്‍ പുരുഷന്മാര്‍ സ്ത്രീകളെ ഉപദ്രവിക്കുന്ന രംഗങ്ങളോ, കൊല്ലുന്ന രംഗങ്ങളോ സിനിമയില്‍ ചിത്രീകരിക്കാറില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെ പേരില്‍ സിനിമകളെ കുറ്റപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലായെന്നും ഖുശ്ബു പറയുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കുത്തിക്കൊന്നതിന്‍റെ സാഹചര്യത്തില്‍ സിനിമകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു നടി ഖുശ്ബുവിന്‍റെ പ്രതികരണം.
Post Your Comments