സിനിമയിലെ വേഷങ്ങളെല്ലാം ആക്ഷന്‍ മൂഡ് നിറഞ്ഞതാണെങ്കിലും വീട്ടില്‍ ഇളയദളപതിക്ക് മറ്റൊരു മുഖമുണ്ട്. വിജയ്യുടെ അമ്മ ശോഭ മകനെക്കുറിച്ചു പങ്കുവയ്ക്കുന്നതിങ്ങനെ; ദേഷ്യവും സങ്കടവും സ്നേഹവുമൊക്കെ അവന്റെ ഉള്ളിലാണ് ആരോടും അങ്ങനെ പ്രകടമാക്കാറില്ല. ബഹളങ്ങളില്‍ നിന്ന് അവന് ഒഴിഞ്ഞു മാറും.അവന്റെ മക്കളും ഇതുപോലെ തന്നെയാണ്. വളരെ സൈലന്റ് ആയ സ്വഭാവമാണ് അവനുള്ളത്. രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ച സഹോദരി വിദ്യയുടെ മരണം വിജയ് വല്ലാതെ മാറ്റിക്കളഞ്ഞുവെന്നും അമ്മ ശോഭ പറയുന്നു.
അതിനു ശേഷം ആരോടും മിണ്ടാതെ ഒതുങ്ങി കൂടിയ വിജയ്യെ പഴയ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ വളരെ പാടുപ്പെട്ടുവെന്നും അമ്മ പറയുന്നു. വിജയ് അഭിനയിച്ചതില്‍ അമ്മ ശോഭയ്ക്ക് ഏറെ ഇഷ്ടമുള്ള ചിത്രം ‘കാതലുക്ക് മര്യാദ’യാണ്.
Post Your Comments