General

തളത്തില്‍ ദിനേശനെ കഥാപാത്രമായി സൃഷ്ടിക്കാന്‍ പ്രചോദനമായ വ്യക്തിയെക്കുറിച്ച് ശ്രീനിവാസന്‍ പറയുന്നു

ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു വടക്കുനോക്കി യന്ത്രം. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ശ്രീനിവാസന്‍ ചിത്രങ്ങളില്‍ ഒന്നാണിത്. സമൂഹത്തിന് ശ്രീനിവാസന്‍ കൈമാറിയ ഏറ്റവും മികച്ച സന്ദേശമായിരുന്നു ‘വടക്കുനോക്കിയന്ത്രം’.  ആവശ്യമില്ലാതെ ഭാര്യയെ സംശയിക്കുന്ന കടുത്ത സംശയരോഗിയായ തളത്തില്‍ ദിനേശനെ കടലാസ്സില്‍ പകര്‍ത്താന്‍ ശ്രീനിവാസന് പ്രചോദനമായത് മറ്റൊരാളായിരുന്നു.

തളത്തില്‍ ദിനേശനെ പരിചയപ്പെട്ട കഥയെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പങ്കുവയ്ക്കുന്നു.
നമുക്ക് പലപ്പോഴും കഥ എഴുതാനുള്ള പ്രചോദനം മാത്രമായിരിക്കും ചില സംഭവങ്ങൾ. നേരിയ ഒരു വര. ആ വരയിൽ നിന്നാണ് നമ്മൾ കഥ തുടങ്ങുന്നത്. ആ അർഥത്തിൽ ‘വടക്കുനോക്കി യന്ത്ര’ത്തിനു പുറമേ നിന്നു കിട്ടിയത് ചെറിയ ചില സംഭവങ്ങൾ മാത്രമാണ്. ബാക്കിയെല്ലാം എന്റെ കാടുകയറിയ ഭാവന മാത്രം. ആ സിനിമയിലെ സീനുകൾ എല്ലാം തന്നെ അത്തരത്തിലുള്ളവയാണ്. വടക്കുനോക്കിയന്ത്രം യഥാർഥത്തിൽ തുടങ്ങുന്നത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ പഠിക്കുന്ന കാലത്താണ്. മദിരാശിയെന്ന മഹാനഗരത്തിൽ സിനിമാക്കാരനാകാൻ വേണ്ടി ജീവിക്കുന്ന കാലം. അന്നു താമസിച്ചിരുന്നത് അടൂർഭാസി ചേട്ടന്റെ വീടിന്റെ തൊട്ടു പിറകിലാണ്. സംഗീത സംവിധായകൻ ജോൺസൺ, പിന്നെ, വേറെ ചില സുഹൃത്തുക്കളും കൂടെയുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് െകാല്ലംകാരനായ മുരളി. തൊട്ടുതൊട്ടിരിക്കുന്ന കുറേ വീടുകളാണ്. ഇന്നത്തെ ഫ്ലാറ്റിന്റെ പഴയ രൂപം. ആൾക്കാർ ഒറ്റയ്ക്കും കൂട്ടായുമൊക്കെ വീടെടുത്താണു താമസിക്കുന്നത്. മുരളിയൊടൊപ്പം താമസിച്ചിരുന്നത് ചന്ദ്രശേഖരൻ എന്ന സുഹൃത്താണ്. മുരളി കല്യാണം കഴിക്കുന്നതുവരെ അവർ അവർ ഒരുമിച്ചായിരുന്നു. ഒരു ദിവസം ചന്ദ്രശേഖരൻ എന്നൊടു പറഞ്ഞു: എന്താണെന്നറിയില്ല മുരളി അനാവശ്യമായി എന്നോടു വഴക്കിനു വരുന്നു. ചീത്ത പറയുന്നു. ഇപ്പോൾ കണ്ടാൽ മിണ്ടാത്ത അവസ്ഥയിലായി. സത്യത്തിൽ എന്താണു കാര്യമെന്ന് ആർക്കും മനസ്സിലായില്ല. മുരളിയുടെ കല്യാണം കഴിഞ്ഞു. ഭാര്യയുമായി അയാൾ അ വിടെ താമസിക്കാൻ വന്നു. അപ്പോഴും ചന്ദ്രശേഖരനുമായി പുള്ളിക്കാരൻ പിണക്കത്തിലാണ്.
പിൽക്കാലത്ത് മുരളിയുടെ പ്രവൃത്തികൾ മനസ്സിലാക്കിയപ്പോഴാണ് ചന്ദ്രശേഖരനുമായുള്ള വഴക്കിന്റെ കാരണം ബോ ധ്യമായത്. വിവാഹശേഷം ചന്ദ്രശേഖരൻ തന്റെ ഭാര്യയുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധം ഉണ്ടാക്കുമോ എന്ന ഭയത്തിൽ നിന്നാണു മുരളി മനഃപൂർവം അയാളുമായി പ്രശ്നങ്ങ ൾ ഉണ്ടാക്കിയതെന്ന് ഞങ്ങൾക്കു പിന്നീടു മനസ്സിലായി. ഭാര്യയെ വീടിന് അകത്തിട്ടു പൂട്ടിയിട്ടാണ് അയാള്‍ ജോലിക്കു പോകുന്നത്. പക്ഷേ, എന്നെ എന്തുകൊണ്ടോ മുരളിക്കു വലിയ വിശ്വാസമായിരുന്നു. അതുകൊണ്ട് എന്നോടാണ് കാര്യങ്ങളൊക്കെ പറയുന്നത്. ആദ്യമായി മുരളി എന്നോടു പറഞ്ഞ കാര്യം, ‘ആശാനെ ഞാൻ ഇത്തിരി പ്രശ്നത്തിലാണ്.’ ഞാൻ ചോദിച്ചു‘കല്യാണം കഴിച്ചതിനുശേഷം മുരളിക്ക് എന്താ പ്രശ്നം?’ മുരളി എന്തോ തപ്പിത്തടഞ്ഞ് പറഞ്ഞു: ‘പ്രശ്നം വേറൊന്നുമല്ല. എന്റെ ഭാര്യ തമിഴ്നാട്ടിൽ ആദ്യമായിട്ട് എന്നോടൊപ്പമാണ് വരുന്നത് എന്നായിരുന്നു എന്റെ വിചാരം. പക്ഷേ, കാര്യം അങ്ങനെയല്ല. നാലഞ്ചു കൊല്ലമായി ഞാൻ തമിഴ്നാട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട്. ഇവള് വന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ എന്നെക്കാൾ നന്നായി തമിഴ് സംസാരിക്കുന്നു. അപ്പോൾ എന്നെക്കാൾ മുമ്പേ ഇവൾക്ക് എന്തോ തമിഴ് ബന്ധം ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.’’ അതു കേട്ടപ്പോൾ ആശ്ചര്യം മറച്ചുവയ്ക്കാതെ ഞാൻ ചോദിച്ചു: ‘അതെങ്ങനെയായിരിക്കും?’ ‘അതാണ് ആശാനേ എന്റെയും പ്രശ്നം. അതാണ് അന്വേഷിക്കേണ്ടത്.’ എന്നായി മുരളി. മുരളിയുടെ സംശയങ്ങൾ ഇങ്ങനെ ബലപ്പെട്ടു വന്നു. എ ല്ലാം കേൾക്കാൻ വിധിക്കപ്പെട്ടവനായി ഞാനും. മറ്റൊരു ദിവസം മുരളി പറഞ്ഞു: ‘ആശാനേ… നമ്മൾ വിചാരിച്ചതിലുമൊക്കെ അപ്പുറത്താണ് എന്റെ ഭാര്യ.’ അപ്പോഴും ആശ്ചര്യഭാവത്തോടെ തന്നെ ഞാൻ ചോദിച്ചു: ‘അതെന്താ മുരളി അങ്ങനെ പറയുന്നത്?’…
അൽപം ഗൗരവത്തോടെ അയാള്‍ പറഞ്ഞു: ‘ഞാൻ ഉറങ്ങിക്കഴിഞ്ഞതിനുശേഷം ഇവൾ വാതിൽ തുറന്നു പുറത്തുപോകുന്നുണ്ട്.’ അതെങ്ങനെ. മുരളിക്കു മനസ്സിലായി?’ നിഷ്കളങ്കനായി ഞാൻ ചോദിച്ചു. ‘അതായത്, അടുക്കള വാതിലിലിലൂടെയാണ് ഇവളു പുറത്തുപോകാൻ സാധ്യതയുള്ളത്. അതുകൊണ്ട് ഞാൻ അടുക്കള വാതിൽ കുറ്റിയിട്ടശേഷം കതകിനു പുറത്ത് പാത്രങ്ങളിങ്ങനെ അടുക്കിവയ്ക്കും. എന്റെ ഉദ്ദേശ്യം മറ്റൊന്നുമല്ല. ഇവളു കതകു തുറക്കുമ്പോൾ പാത്രങ്ങൾ നിലത്തുവീഴും. ആ ശബ്ദം കേട്ടിട്ട് എനിക്ക് ഇവളെ പിടിക്കാം.’
‘എന്നിട്ടു പിടിച്ചോ?’ ഒരു കഥ കേൾക്കുന്ന മട്ടിൽ ഞാൻ വീണ്ടും ചോദിച്ചു:…

‘‘ഇല്ല. അതാണു ഞാൻ പറഞ്ഞത്. അവൾ പഠിച്ച കള്ളിയാണെന്ന്. അവള് ഇത് എങ്ങനെയോ മനസ്സിലാക്കി. എന്നിട്ട് അവള് എന്താ ചെയ്തതെന്ന് അറിയാമോ ആശാനേ… അതായത് ഞാൻ കഞ്ഞിക്കലത്തിനു മുകളിലാണ് ചോറ്റുപാത്രം വച്ചിരുന്നത്. അതിനു മുകളിലാണ് ഇഡ്ഡലി പാത്രം വച്ചിരുന്നത്. ഇത് എനിക്കു കൃത്യമായ കൃത്യമായ ഒാർമയുണ്ട്. പക്ഷേ, രാവിലെ ഞാൻ നോക്കുമ്പോൾ ഇഡ്ഡലി പാത്രം ഏറ്റവും അടിയിലായിരിക്കും. അപ്പോ എന്താ സംഭവം? അവൾ പാത്രങ്ങൾ എടുത്തു മാറ്റിയിട്ടാണു പോകുന്നത്. തിരിച്ചു വരുമ്പോൾ പക്ഷേ, അവൾക്ക് ഒാർഡർ െതറ്റിപ്പോകുന്നു. അതാണു സംഭവം.’’ ഇങ്ങനെ പോയി ഭാര്യയെക്കുറിച്ചുള്ള മുരളിയുടെ സംശയങ്ങൾ. ഞാൻ അന്ന് സ്ക്രിപ്റ്റ് എഴുതി തുടങ്ങിയിട്ടില്ല. …
പക്ഷേ, മുരളി നല്ലൊരു കഥാപാത്രമാണല്ലോ എന്ന ചിന്ത അ ന്നേ എന്റെ മനസ്സിലുണ്ടായി. പിൽക്കാലത്ത് ‘വടക്കുനോക്കി യന്ത്രം’ എഴുതിയപ്പോഴും അതിൽ തളത്തിൽ ദിനേശന്റെ ക്യാരക്ടർ രൂപപ്പെട്ടപ്പോഴും മുരളി എന്നോടു പറഞ്ഞതോ, മുരളിയുടെ ജീവിതത്തിൽ ഉണ്ടായതോ ആയ ഒരു വിവരവും ഞാൻ ഉൾപ്പെടുത്തിയില്ല.
മുരളിയല്ല തളത്തിൽ ദിനേശൻ മുരളി എന്ന മനുഷ്യൻ കഥാപാത്രമാകുമ്പോൾ അയാളുടെ മാനസികാവസ്ഥ എങ്ങനെയായിരിക്കും. എന്നു ചിന്തിച്ച് അയാളുടെ മനസ്സിനു പിറകേ ഞാൻ ചെയ്ത യാത്രയാണ് വടക്കുനോക്കി യന്ത്രം. യഥാർഥത്തിൽ യഥാർഥത്തിൽ മുരളി എന്നെപ്പോലെ സുന്ദരനോ മുരളിയുടെ ഭാര്യ പാർവതിയപ്പോലെ സുന്ദരിയോ ആയിരുന്നില്ല.
‘വടക്കുനോക്കി യന്ത്രം’ ശ്രദ്ധിച്ചു കാണുന്നവർക്ക് അറിയാം. ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി അതിസുന്ദരിയാണ് എന്നു ദിനേശൻ പലേടത്തും പറയുന്നുണ്ട്. യഥാർഥത്തിൽ ഭാര്യ അതിസുന്ദരിയാണ് എന്ന അയാളുടെ ബോധമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമാകുന്നത്. അല്ലാതെ സംശയരോഗമല്ല. താൻ സുന്ദരനല്ലേ… എന്ന അപകർഷതാബോധമാണ് ഇതിനു പിന്നിൽ. പലരും പറഞ്ഞിട്ടുണ്ട് ഭാര്യയെ സംശയിക്കുന്ന ഒരു ഭർത്താവാണ് തളത്തിൽ ദിനേശനെന്ന്. അങ്ങനെയല്ല. ഭാര്യയ്ക്കു യോഗ്യനായ ഒരു ഭർത്താവല്ല താൻ എന്ന തോന്നലിൽ നിന്നു കൊണ്ടാണ് വടക്കുനോക്കി യന്ത്രം എഴുതിയത്. മുരളിയുടെ രോഗം സംശയമാണ്. അതു മാറ്റിപ്പിടിച്ചാണ് അപകർഷതാബോധത്തിലേക്ക് എത്തിയത്. ഞാൻ ഈ അടുത്ത സമയത്ത് നാട്ടിലൂടെ യാത്ര ചെയ്തപ്പോഴും കണ്ടു. ഒരു ബാനർ റോഡിൽ വലിച്ചുകെട്ടിയിരിക്കുന്നു. തദ്‌ദേശീയരായ നവദമ്പതികൾക്ക് വിവാഹമംഗളം നേർന്നു കൊണ്ടുള്ള ബാനറാണ്. പക്ഷേ, ഫോട്ടോ കൊടുത്തിരിക്കുന്നത് തളത്തിൽ ദിനേശനും ഭാര്യയും കൂടി നിൽക്കുന്നതുപോലെയാണ്. ഈ സിനിമ പുറത്തിറങ്ങിയപ്പോൾ ജനിച്ചിട്ടില്ലാത്ത നവവരനും വധുവുമാണ് ആ ഫോട്ടോയിൽ എന്നുകൂടി എന്നുകൂടി ഒാർക്കാൻ രസമുണ്ട്. മാമുക്കോയ സ്ൈമൽ എന്നു പറയുന്ന ആ സീൻ സിനിമ കണ്ട എല്ലാവരേയും ചിരിപ്പിച്ചതാണ്. ഒരു സ്റ്റുഡിയോ സെറ്റപ്പിൽ തന്നെയാണ് അതു ചെയ്തത്.
അപകർഷതാബോധം ഉള്ളിലുള്ള ഒരാൾ ഫോട്ടോ എടുക്കാൻ വരുമ്പോൾ അയാളുടെ മാനസികാവസ്ഥ എങ്ങനെയായിരിക്കും എന്നത് എന്നത് ആ ഫോട്ടോയിൽ വ്യക്തമാകുന്നുണ്ട്. ഫോട്ടോ നന്നാവണം, ഫോട്ടോയിൽ താൻ ഭാര്യയെക്കാൾ നന്നാകണം, ഫോട്ടോ കാണുമ്പോൾ ഭാര്യയ്ക്കു തന്നോടുള്ള സ്േന ഹം കൂടണം, ഭാര്യയെക്കാൾ നിറവും ഉയരവും ഉള്ള ആളാണ് താൻ താൻ എന്നു ഭാര്യയെ ബോധ്യപ്പെടുത്തണം എന്നൊക്കെ അ യാള്‍ ആഗ്രഹിക്കും. ആഗ്രഹങ്ങൾ എല്ലാം കൂടിച്ചേർന്നതാണ് ആ ഫോട്ടോ സീ ൻ. ഞാൻ എല്ലാത്തിനും മിടുക്കനാണ് എന്നു ഭാര്യയെ ബോധ്യപ്പെടുത്തണം എന്നൊക്കെ അയാള്‍ ആഗ്രഹിക്കും. ആഗ്രഹങ്ങൾ എല്ലാം കൂടിച്ചേർന്നതാണ് ആ ഫോട്ടോ സീ ൻ. ഞാൻ എല്ലാത്തിനും മിടുക്കനാണ് എന്നു ഭാര്യയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിൽ നിന്നാണ് വടക്കുനോക്കി യന്ത്രത്തിന്റെ ഒാേരാ സീനും ഉണ്ടായി വന്നത്.

shortlink

Related Articles

Post Your Comments


Back to top button