
സത്യന്‍ അന്തികാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ചിത്രങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരങ്ങളായിരുന്നു. നാടോടികാറ്റും, പട്ടണപ്രവേശവും, ഗാന്ധി നഗര്‍ 2ndസ്ട്രീറ്റുമൊക്കെ പ്രേക്ഷകര്‍ മനപാഠമാക്കിയ ചിത്രങ്ങളാണ്. ആകൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തിരികെയെത്തുകയാണ്. സന്ദേശം എന്ന ചിത്രത്തിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനൊപ്പമുള്ള പുതിയ ചിത്രത്തക്കുറിച്ച് പറഞ്ഞത്. മോഹന്‍ലാല്‍ ആകും ചിത്രത്തില്‍ നായകനെന്നും സത്യന്‍ അന്തികാട് വെളിപ്പെടുത്തി. 2002-ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രമാണ് ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. വരവേല്‍പ്പ് എന്ന ചിത്രത്തിന് ശേഷം സത്യന്‍-ശ്രീനി- ലാല്‍ എന്നീ മൂവര്‍ സംഘം ഒത്തുചേരുന്ന ചിത്രം കൂടിയാകും ഇത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തികാട് ഒരുക്കുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രം ഈ വര്‍ഷത്തെ ക്രിസ്മസ്സ് റിലീസിനായി തയ്യാറെടുക്കുകയാണ്.
Post Your Comments