ഇരുപത്തിയൊന്നാം ചലച്ചിത്രത്സവത്തിന്റെ പ്രചരണാര്‍ത്ഥം സഞ്ചരിക്കുന്ന സിനിമ വണ്ടി നവംബര്‍-1നു കാസര്‍ഗോഡ് നിന്നു പുറപ്പെടും. അന്താരാഷ്ട്ര നിലവാരമുള്ള സിനിമകള്‍ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് സഞ്ചരിക്കുന്ന സിനിമ വണ്ടിയുടെ വരവ്. ഈ സംരംഭത്തിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് കാസര്‍ഗോഡ് വനിതാഹാളില്‍ ഡോ. അംബികാസുതന്‍ മങ്ങാട് നിര്‍വഹിക്കും. വിവിധ പ്രദേശങ്ങളിലെ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക. അറുപതില്പരം ദേശീയ വിദേശ സിനിമകള്‍ സഞ്ചരിക്കുന്ന വണ്ടിയിലുണ്ടാകും. ജയരാജിന്റെ ഒറ്റാല് ആണ് ഉദ്ഘാടന ചിത്രം. നവംബര്‍-30ന് സിനിമ വണ്ടി തലസ്ഥാനത്ത് എത്തിച്ചേരും.
Post Your Comments